മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ; ചിത്രങ്ങള്‍ കാണാം

മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍

2020 ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മിസ് മെക്‌സിക്കോ ആന്‍ഡ്രിയ മെസ. മുന്‍ മിസ് യൂണിവേഴ്‌സ് സോസിബിനി തുന്‍സി ആന്‍ഡ്രിയായെ കിരീടം ചൂടിച്ചു. ഫ്‌ലോറിഡയില്‍ നടന്ന മത്സരത്തില്‍ 73 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടില്‍ 26 കാരിയായ മെസയോട് നിങ്ങള്‍ രാജ്യത്തിന്റെ നേതാവായിരുന്നെങ്കില്‍ കോവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ചോദിച്ചത്.

കോവിഡ് പോലുള്ള ഈ വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യാന്‍ കൃത്യമായൊരു മാര്‍ഗ്ഗമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നതായി മെസ പറഞ്ഞു. എന്നിരുന്നാലും, തുടക്കത്തില്‍തന്നെ ലോക്ക്ഡൗണ്‍ ഞാന്‍ ഏര്‍പ്പെടുത്തുമായിരുന്നെന്ന് കരുതുന്നു, കാരണം ഞങ്ങള്‍ക്ക് വളരെയധികം ജീവന്‍ നഷ്ടപ്പെട്ടു, അത് താങ്ങാന്‍ കഴിയില്ല. നമ്മുടെ ജനങ്ങളെ പരിപാലിക്കണമെന്നും മെസ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച അഡ്ലിന്‍ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി. അഡ്ലിന്‍ മിസ് ഡിവ യൂണിവേഴ്‌സ് 2020 ആയി തിരഞ്ഞെടുക്കപ്പെട്ടു.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് മെസ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ആക്ടിവിസ്റ്റുമാണ്. കൂടാതെ മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമന്‍ എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.