കേരള കൗമുദിയ്ക്കു മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലെ വെള്ളക്കെട്ട് നന്നാക്കാൻ തേർഡ് ഐ ഇടപെടൽ; തേർഡ് ഐ വാർത്ത ശ്രദ്ധയിൽ പെട്ട മന്ത്രി റോഷി അഗസ്റ്റിൻ്റെ അടിയന്തിര ഇടപെടൽ ഫലം കണ്ടു ; പൈപ്പ് പൊട്ടലിന് പരിഹാരമായി

കേരള കൗമുദിയ്ക്കു മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലെ വെള്ളക്കെട്ട് നന്നാക്കാൻ തേർഡ് ഐ ഇടപെടൽ; തേർഡ് ഐ വാർത്ത ശ്രദ്ധയിൽ പെട്ട മന്ത്രി റോഷി അഗസ്റ്റിൻ്റെ അടിയന്തിര ഇടപെടൽ ഫലം കണ്ടു ; പൈപ്പ് പൊട്ടലിന് പരിഹാരമായി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള കൗമുദി ഓഫിസിനു മുന്നിൽ ജീവനക്കാരന്റെ കാലൊടിയാൻ കാരണമായ പൈപ്പ് പൊട്ടലും വെള്ളക്കെട്ടും പരിഹരിച്ചു.

തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്നു മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ നിർണ്ണായക ഇടപെടലാണ് പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതിന് ഇടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ ഇടപെടലിനെ തുടർന്നു രണ്ടു ദിവസത്തോളം നീണ്ടു നിന്ന പരിശോധനയ്‌ക്കൊടുവിലാണ് പൈപ്പ് പൊട്ടിയ ഭാഗം ജല അതോറിറ്റി അധികൃതർ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് നഗരമധ്യത്തിൽ ചന്തക്കടവിലെ കേരള കൗമുദി ഓഫിസിനു മുന്നിലെ പൈപ്പ് പൊട്ടൽ സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രദ്ധീകരിച്ചത്. ഒരു വർഷത്തിലേറെയായി റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയായിരുന്നു.

ഈ ഒഴുകിയിറങ്ങിയ വെള്ളം പ്രദേശത്തെ റോഡിനെ ആകെ ചെളിയിൽ മുക്കിയിരുന്നു.

ഈ റോഡിലൂടെ കാൽ നടപോലും അസാധ്യമായ സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കൗമുദിയിലെ ജീവനക്കാരൻ ജോമോൻ ഈ ചെളിക്കുണ്ടിൽ വീണ് കാലൊടിയുക പോലും ചെയ്തു.

ഇതേ തുടർന്നണ് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചത്. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി റോഷി അഗസ്റ്റിൻ അറ്റകുറ്റപണികൾ അതിവഗം തീർക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയായിരുന്നു.

രണ്ടു ദിവസം നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് രണ്ടു വർഷത്തിലധികമായി പൊട്ടിയൊഴുകിക്കൊണ്ടിരുന്ന പൈപ്പ് ലൈൻ കണ്ടെത്തിയത്. കാലപ്പഴക്കം മൂലം പൊട്ടിയ പൈപ്പ് ലൈൻ കമ്പ് വച്ച് അടച്ചതായിരുന്നു വെള്ളം ഒഴുകാൻ കാരണമായത്.

മന്ത്രിയുടെ ഇടപെടലിനേ തുടർന്ന് അറ്റകുറ്റപണികൾ അതിവേഗം പൂർത്തിയാക്കിയിട്ടുണ്ട്.