കോപ്പയിൽ ബ്രസീലിയൻ ഇടിമുഴക്കം: ലുകാസ് പക്വേറ്റയുടെ ഗോളിൽ ബ്രസീൽ സെമിയിൽ

കോപ്പയിൽ ബ്രസീലിയൻ ഇടിമുഴക്കം: ലുകാസ് പക്വേറ്റയുടെ ഗോളിൽ ബ്രസീൽ സെമിയിൽ

സ്പോട്സ് ഡെസ്ക്

റിയോ ഡി ജെനീറോ: കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ സെമിയിൽ. ചിലിയെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ( 1-0) ന് കീഴടക്കിയാണ് ടൂർണമെൻ്റിലെ ഫേവറിറ്റുകളായ ബ്രസീൽ സെമിയിൽ കടന്നത്. 47-ാം മിനിറ്റിൽ ലുകാസ് പക്വേറ്റയുടെ നിർണ്ണായക ഗോളിൽ ആണ് ബ്രസീൽ സെമി ബെർത്ത് നേടിയത്.

ആദ്യ പകുതി ഇരു ടീമും ഗോൾരഹിത സമനില പാലിച്ചു. ആദ്യപകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ബ്രസീലിന് സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

49-ാം മിനിറ്റിൽ ചിലിയുടെ യുജെനിയോ മെനയ്ക്ക് എതിരായ അപകടകരമായ ഫൗളിനെ തുടർന്ന് ബ്രസീൽ താരം ഗബ്രിയേൽ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്ത് പോയി എങ്കിലും 10 പേരുടെ പ്രതിരോധ നിര തീർത്ത് ബ്രസീൽ ഗോൾവലയം കാക്കുകയായിരുന്നു