കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.
കോട്ടയം : മണ്ഡലക്കാലത്തോടെ അനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, തഹസില്‍ദാര്‍ അനില്‍കുമാര്‍, പ്രിൻസിപ്പാള്‍ ഡോ.എസ്.ശങ്കര്‍, സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സന്നദ്ധ സംഘടനകളായ അഭയം, സേവാഭാരതി, അയ്യപ്പസേവാസംഘം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. അയ്യപ്പഭക്തര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്, റവന്യു കൗണ്ടര്‍, വാര്‍ഡ്, ഐ.സി.യു എന്നിവയടങ്ങുന്ന അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്
Third Eye News Live
0