തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ വാഹനം തട്ടി ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവം; പുതുപ്പള്ളി സ്വദേശി കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ വാഹനം തട്ടി ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവം; പുതുപ്പള്ളി സ്വദേശി കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: പുതുപ്പള്ളിയിൽ  തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ വാഹനം തട്ടി ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പുതുപ്പള്ളി സ്വദേശിയായ ബാബുവിനെ(65)യാണ്  കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.

പുതുപ്പള്ളി എള്ളുകാല എസ്.സി ഭവനിൽ ചന്ദ്രശേഖരൻ (70) എന്ന ലോട്ടറി വിൽപ്പനക്കാരൻ ആണ് മരണപ്പെട്ടത്. പ്രതി ബാബുവും ലോട്ടറി വിൽപ്പനക്കാരൻ ചന്ദ്രശേഖറനും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ബാബു ചന്ദ്രശേഖരനെ പിടിച്ച് തള്ളുകയും  ഈ സമയം ഇതുവഴി എത്തിയ കാർ ഇടിച്ച് വീഴുകയുമായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പ്രതിയെ ഇന്ന് ചോദ്യം ചെയ്ത അറസ്റ്റ് രേഖപ്പെടുത്തും.