വിവാഹ വാഗ്ദാനം നല്‍കി പീഡനം;  പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

കുമ്പള: വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പഞ്ചായത്ത് ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

കുമ്പള പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തിയ യുവതിയെ പ്രണയം നടിച്ച്‌ വശപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നുമാണ് പരാതി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.