ആഡംബര ബൈക്കിലെത്തി പമ്പിൽ നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു: പണം നൽകാതെ ഒറ്റ മുങ്ങൽ: പാലായിൽ ഡ്യൂക്കിലെത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം മുങ്ങിയ യുവാക്കളെ തേടി പൊലീസ്

ആഡംബര ബൈക്കിലെത്തി പമ്പിൽ നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു: പണം നൽകാതെ ഒറ്റ മുങ്ങൽ: പാലായിൽ ഡ്യൂക്കിലെത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം മുങ്ങിയ യുവാക്കളെ തേടി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പാലാ: ആഡംബര ബൈക്കായ ഡ്യൂക്കിലെത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ പറ്റിച്ച് യുവാക്കൾ മുങ്ങി.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കിടങ്ങൂർ ബിപിസിഎൽ പെട്രോൾ പമ്പിൽ നിന്നും രണ്ട് യുവാക്കൾ ഡ്യുക്കിൽ എത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച് കടന്നു കളഞ്ഞത്. ജീവനക്കാരൻ നോസിൽ തിരിച്ചു വെയ്ക്കുന്ന സമയം കൊണ്ട് യുവാക്കൾ ബൈക്കുമായി കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ജാക്കറ്റും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല. വാഹനത്തിന് നമ്പർ പ്ലെയിറ്റ് ഇല്ലായിരുന്നു. കോട്ടയം ഭാഗത്തേക്കാണ് വാഹനം പോയത്. പുലർച്ചെ ആയത് കൊണ്ട് തന്നെ പമ്പിലും റോഡിലും മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ല. പോകും മുമ്പ് വേണമെങ്കിൽ ഫോട്ടോ എടുത്ത് വെച്ചോളൂ എന്നും പിടിക്കാൻ കഴിയുമെങ്കിൽ പിടിച്ചോളൂ എന്നും യുവാക്കൾ പറഞ്ഞതായി ജീവനക്കാരൻ പറഞ്ഞു.

പമ്പ് ജീവനക്കാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പമ്പിലെ സിസിറ്റിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.