കള്ളുഷാപ്പുകൾ ഇനി വേറെ ലെവൽ ; കരട് സർക്കുലർ ഹൈക്കോടതിയിൽ

കള്ളുഷാപ്പുകൾ ഇനി വേറെ ലെവൽ ; കരട് സർക്കുലർ ഹൈക്കോടതിയിൽ

 

സ്വന്തം ലേഖിക

കൊച്ചി: കള്ളുഷാപ്പുകളുടെ നവീകരണത്തിനും പ്രവർത്തനത്തിനും പുതിയ നിബന്ധനകളുമായി സർക്കാർ. ഇതിന്റെ കരട് സർക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹർജി നവംബർ 25-ന് പരിഗണിക്കാൻ മാറ്റി. പട്ടാമ്പി സ്വദേശി വിലാസിനി നൽകിയ ഹർജിയിൽ അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടും കോടതി ഉത്തരവും പരിഗണിച്ചാണ് കരട് സർക്കുലർ.

സർക്കുലറിലുള്ളത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • കള്ളുഷാപ്പുകളുടെ പ്രവർത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിൽ വേണം.
  • കെട്ടിടത്തിന്റെ ഉൾഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം.
  • കള്ളുസൂക്ഷിക്കാൻ ഷാപ്പിൽ പ്രത്യേകസ്ഥലം ഒരുക്കണം.
  • വൃത്തിയുള്ള അന്തരീക്ഷത്തിലാകണം ഷാപ്പിന്റെ പ്രവർത്തനം.
  • മലിനജലവും ഭക്ഷണമാലിന്യങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണം വേണം
  • ദൈനംദിനമാലിന്യങ്ങൾ നീക്കൽ ലൈസൻസിയുടെ ചുമതല ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഒരെണ്ണമെങ്കിലും വളപ്പിലുണ്ടാകണം.
  • ഭക്ഷണം വിതരണംചെയ്യാൻ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസ് വേണം.
  • വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടിയുണ്ടാകും.
Tags :