മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു: സുപ്രധാന വിധി പറയാൻ കോടതി

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു: സുപ്രധാന വിധി പറയാൻ കോടതി

Spread the love

സ്വന്തം ലേഖകൻ
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ പാലക്കാട് അ‍ഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പറയും. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്ച പൂർത്തിയായിരുന്നു.

സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

2013 നവംബർ 21ന് ആയിരുന്നു ആക്രമണവും കൊലപാതകവും നടന്നത്. കേസിൽ ആകെ 27 പ്രതികളാണ് ഉള്ളത്. കാഞ്ഞിരപ്പുഴ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചേലോട്ടിൽ സിദ്ദീഖ് ആണ് ഒന്നാംപ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളിൽ ഒരാൾക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ, വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്.