video
play-sharp-fill

Friday, May 16, 2025
Google search engine
HomeCinema'അവൻ പോയി, ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓര്‍ക്കാതെ ഒന്നും അറിയാതെ അവൻ പോയി':...

‘അവൻ പോയി, ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓര്‍ക്കാതെ ഒന്നും അറിയാതെ അവൻ പോയി’: പ്രിയപ്പെട്ടവരിലൊരാളുടെ വിയോഗം പങ്കുവെച്ച് മഞ്ജു സുനിച്ചൻ

Spread the love

കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചൻ.

മഞ്ജുവിന് ഏക മകനാണ്, ബെര്‍ണാച്ചു എന്ന വിളിപ്പേരുള്ള ബെര്‍ണാഡ്. വെറുതെ അല്ല ഭാര്യ നടക്കുന്ന സമയം മുതല്‍ മഞ്ജുവിന്റെ ഒപ്പം ബെര്‍ണാച്ചനേയും പ്രേക്ഷകര്‍ക്ക് അറിയാം. ഇപ്പോള്‍ മഞ്ജു പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ നൊമ്പരമാകുന്നത്.

പ്രിയപ്പെട്ടവരിലൊരാളുടെ വിയോഗം പങ്കുവെയ്ക്കുകയാണ് മഞ്ജു സുനിച്ചൻ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ. അളിയന്‍സ് അടക്കമുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ആര്‍ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച്‌ വരികയായിരുന്ന അരവിന്ദിന്റെ വിയോഗത്തെ കുറിച്ചാണ് മഞ്ജുവിന്റെ പോസ്റ്റ്. സെറ്റില്‍ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടായിരുന്ന ആളായിരുന്നെന്നും വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും മഞ്ജു സുനിച്ചൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ –

അവൻ പോയി. ജീവിതത്തില്‍ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓര്‍ക്കാതെ ഒന്നും അറിയാതെ അവൻ പോയി.നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം. ഇതിങ്ങനെ പോസ്റ്റ്‌ ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ. അരവിന്ദേ, ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ. അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ. അരവിന്ദേ ഇന്നാടാ മുട്ടായി. ഇതൊന്നും കേള്‍ക്കാൻ വിളിക്കുമ്ബോള്‍ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടില്‍ നീയില്ല. വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേര്‍ക്കു വേദന നല്‍കി നീ പോയി. കണ്ണ് നിനയാതെ നിന്നെ ഓര്‍ക്കാൻ വയ്യ.. ഒരുപാട് പേരില്‍ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളില്‍.

പലരും മഞ്ജുവിന്‍റെ പോസ്റ്റിന് അടിയില്‍ ഇതേ വികാരം പങ്കുവയ്ക്കുന്നുണ്ട്. മഞ്ജുവിന്‍റെ പോസ്റ്റിനടയില്‍ ആരാധകരും അരവിന്ദിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments