വായില്‍ കല്ല് തിരുകി ഇടി; ചവണ കൊണ്ട് പല്ല് പിഴുതെടുക്കും; യൂണിഫോമിട്ടാല്‍ പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും കൈകാര്യം ചെയ്യുന്നത് സിനിമാ സ്റ്റൈലിൽ; ആരാണ് നാടിനെ വിറപ്പിച്ച കുപ്രസിദ്ധ ഐപിഎസ് ഓഫിസര്‍……!
ചെന്നൈ: ക്രൂരതയുടെ പര്യായമായിരുന്നു അംബാസമുദ്രം എഎസ്പി ബല്‍വീര്‍ സിങ്.
സര്‍വീസില്‍ കയറി കുറച്ച് ദിവസങ്ങള്‍കൊണ്ടുതന്നെ പൊലീസ് ഓഫിസര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.
കേസന്വേഷണത്തിലെ മിടുക്കുകൊണ്ടായിരുന്നില്ല പ്രശസ്തനായത്. പകരം കസ്റ്റഡിയിലാകുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിലൂടെയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അടിപിടിക്കേസില്‍ കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അംബാസമുദ്രം എഎസ്പിയായിരുന്ന ബല്‍ബീര്‍ സിങ്ങിനെ വിചാരണ ചെയ്യാൻ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മാര്‍ച്ച് 29മുതല്‍ ഇയാള്‍ സസ്പെൻഷനിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ ക്രൂരത സര്‍ക്കാറിനും പൊലീസ് സേനക്കും വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തു.
രാജസ്ഥാനിലെ ടോങ്കാണ് ബല്‍വീര്‍ സിങ്ങിന്റെ സ്വദേശം. 39കാരനായ ബല്‍വീര്‍ സിങ് മുംബൈ ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഐപിഎസുകാരനാകുന്നത്.
ഇതിനിടെ 6 വര്‍ഷം ഇന്ത്യൻ ഓയില്‍ കോര്‍പറേഷനിലും ജോലി ചെയ്തു. പൊലീസ് മോഹം കയറിയതോടെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐപിഎസ് നേടുകയും 2020ല്‍ പൊലീസ് സേനയിലെത്തുകയും ചെയ്തു.
തമിഴ്നാട്ടിലായിരുന്നു പോസ്റ്റിങ്. യൂണിഫോമിട്ടാല്‍ സിനിമാ സ്റ്റൈലിലായിരുന്നു പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ എഎസ്പിയായി ചുമതലയേറ്റത്. പിന്നീട് സ്റ്റേഷനിലെത്തുന്ന പ്രതികള്‍ നേരിട്ടുന്നത് ക്രൂരപീഡനമായിരുന്നു. ഇയാളുടെ കുപ്രസിദ്ധി സംസ്ഥാനത്താകെ വ്യാപിച്ചു.