സ്ഫടികത്തിൽ ചാക്കോ മാഷിനെ ‘കടുവ’ എന്നുറക്കെ വട്ടപ്പേര് വിളിക്കുന്ന ‘മൈന’;  ആ ശബ്ദത്തിന് പിന്നിലെ താരമിതാണ് ..!

സ്ഫടികത്തിൽ ചാക്കോ മാഷിനെ ‘കടുവ’ എന്നുറക്കെ വട്ടപ്പേര് വിളിക്കുന്ന ‘മൈന’; ആ ശബ്ദത്തിന് പിന്നിലെ താരമിതാണ് ..!

Spread the love

സ്വന്തം ലേഖകൻ

മലയാളത്തിലെ എക്കാലത്തേയും വലിയ സൂപ്പർ ഹിറ്റ്​ സിനികളിൽ ഒന്നായ സ്​ഫടികത്തിലെ കഥാപാത്രങ്ങളെല്ലാം സിനിമാ പ്രേമികൾക്ക്​ പ്രിയപ്പെട്ടവരാണ്​. ആടുതോമയും, ചാക്കോ മാഷും, തുളസിയുമൊക്കെ തകർത്ത് അഭിനയിച്ച ചിത്രത്തിൽ പ്രേക്ഷകർ മറക്കാത്ത മറ്റൊരു കഥാപാത്രമാണ് ‘മൈന’.

മോഹന്‍ലാല്‍ ചിത്രം സ്ഫടികം കണ്ട ഓരോ പ്രേക്ഷകനും ആടുതോമയ്ക്കും ചാക്കോ മാഷിനും ഒപ്പം തന്നെ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രമാണ് ചാക്കോ മാഷിനെ പേടിയില്ലാത്ത, തോമ കൊടുക്കുന്ന പഴം കഴിച്ച്‌ മാഷിനെ കടുവയെന്ന് വട്ടപ്പേര് വിളിക്കുന്ന ‘മൈന’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരിക്കും മൈനയുടെ ശബ്ദമെന്നവണ്ണം കടുവ വിളി പ്രേക്ഷകരെയും രസിപ്പിച്ചു. ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച ചാക്കോ മാഷിൻ്റെ ഇരട്ടപ്പേരായിരുന്നു കടുവ എന്നത്. ചാക്കോ മോഷിൻ്റെ മകൻ‍ ആട് തോമയും മറ്റുള്ളവരും ഒളിഞ്ഞും മറഞ്ഞും കടുവയെന്നു വിളിക്കുമ്പോൾ അത് ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിച്ചത് വീട്ടിൽ കൂട്ടിലിട്ടു വളർത്തുന്ന മൈനയാണ്.

സ്ഫടികത്തിലെ മൈനയ്ക്കു ശബ്ദം കൊടുത്തത് നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമൊക്കെയായിയരുന്ന ആലപ്പി അഷറഫായിരുന്നു. മൈനയ്ക്കു ശബ്ദം കൊടുത്തത് വളരെ ആകസ്മികമായിരുന്നു എന്നും മുമ്പ് ആലപ്പി അഷറഫ് തുറന്നു പറഞ്ഞിട്ടുണ്ട്. സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോഴും മോഹൻലാൽ ഒഴികെ ബാക്കിയുള്ള അഭിനേതാക്കളുടെ ഡബ്ബിംഗ് കഴിഞ്ഞിരുന്നു. മോഹൻലാൽ ആ സമയം വിദേശത്തായിരുന്നു. റി റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കായി അന്ന് മോഹൻലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്യുന്നതിനാണ് ആലപ്പി അഷറഫ് സ്റ്റുഡിയോയിലെത്തുന്നത്. അവിടെ സംവിധായകൻ ഭദ്രനുണ്ടായിരുന്നു. മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മൈനയുമായുള്ള രംഗം വരുന്നത്. അപ്പോൾ ഒരു രസത്തിന് മൈന ‘കടുവ’ എന്നു വിളിക്കുന്ന ഭാഗത്ത് മൈനയുടെ ശബ്ദത്തിൽ ഞാൻ ഡബ്ബ് ചെയ്തു. അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ മൈനയുടെ ശബ്ദം ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. അഷറഫ് മൈനക്ക് വേണ്ടി നേരത്തെയുണ്ടാക്കിയ ശബ്ദം ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സ്ഫടികത്തിൾ താൻ മിമിക്രി ചെയ്ത ശബ്ദത്തിൽ മൈനയുടെ ‘കടുവ കടുവ’ സംഭാഷണം വന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു.

മിമിക്രി പശ്ചാത്തലത്തിലാണ് മലയാള സിനിമയിലേക്ക് ആലപ്പി അഷറഫ് രംഗപ്രവേശം ചെയ്യുന്നത്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ വിവിധ മേഖലകളിൽ തൻ്റെ മേൽവിലാസം കുറിച്ചിട്ടു.

സ്ഫടികം തിയറ്ററിലെത്തി കേരളക്കരയെ ഇളക്കി മറിച്ചതിൻ്റെ 28 ാം വർഷത്തിൽ ചിത്രം പുതിയ ഫോർമാറ്റിൽ പ്രേക്ഷകർക്കു മുന്നിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വീണ്ടും ചർച്ചയാവുകയാണ് ചാക്കോ മാഷും, ആട് തോമായും മൈനയുമൊക്കെ . ചിത്രത്തിനായുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു