മാഗിയും ചോക്ലേറ്റുകളും ഉൾപ്പടെയുള്ളവ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നെസ് ലെ; അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനുള്ള നടപടികൾക്കൊരുങ്ങി കമ്പനി

മാഗിയും ചോക്ലേറ്റുകളും ഉൾപ്പടെയുള്ളവ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നെസ് ലെ; അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനുള്ള നടപടികൾക്കൊരുങ്ങി കമ്പനി

Spread the love

സ്വന്തം ലേഖകൻ

മുംബൈ : മാഗി ഉള്‍പ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉല്‍പന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെയുടെ അഭ്യന്തര റിപ്പോര്‍ട്ട്​.

തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനായുള്ള നടപടികളിലാണ്​ കമ്പനിയെന്നും റിപ്പോര്‍ട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രിട്ടീഷ്​ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസി​ൻ്റെ റിപ്പോര്‍ട്ട്​ പ്രകാരം കമ്ബനിയുടെ ഉയര്‍ന്ന തസ്​തികകളിലുള്ള എക്​സിക്യൂട്ടീവുകള്‍ക്ക്​ അയച്ച റിപ്പോര്‍ട്ടിലാണ്​ ഇക്കാര്യം പറയുന്നത്​.

ചോക്​ളേറ്റുകള്‍ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉല്‍പന്നങ്ങളും ആരോഗ്യസ്ഥിതിക്ക്​ ഗുണകരമാകുന്നതല്ല എന്നാണ്​ റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.

ബേബി ഫുഡ്​, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കോഫി, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്​ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ചില തരം ഉല്‍പന്നങ്ങള്‍ എത്രതന്നെ ആരോഗ്യകരമാക്കാന്‍ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്‌ലെ പറയുന്നു.

കമ്ബനിയുടെ 37 ശതമാനം ഉല്‍പന്നങ്ങള്‍ ആസ്‌ട്രേലിയയിലെ ഫുഡ് റേറ്റിങ്ങില്‍ 5ല്‍ 3.5 സ്റ്റാറില്‍ അധികം നേടിയിട്ടുണ്ട്. കമ്ബനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉല്‍പന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉല്‍പന്നങ്ങളും 3.5 സ്റ്റാറില്‍ അധികം നേടിയിട്ടുണ്ട്.

ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നെസ്‌ലെ പറയുന്നു.

Tags :