മാഗിയും ചോക്ലേറ്റുകളും ഉൾപ്പടെയുള്ളവ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നെസ് ലെ; അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനുള്ള നടപടികൾക്കൊരുങ്ങി കമ്പനി

സ്വന്തം ലേഖകൻ മുംബൈ : മാഗി ഉള്‍പ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉല്‍പന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെയുടെ അഭ്യന്തര റിപ്പോര്‍ട്ട്​. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനായുള്ള നടപടികളിലാണ്​ കമ്പനിയെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ്​ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസി​ൻ്റെ റിപ്പോര്‍ട്ട്​ പ്രകാരം കമ്ബനിയുടെ ഉയര്‍ന്ന തസ്​തികകളിലുള്ള എക്​സിക്യൂട്ടീവുകള്‍ക്ക്​ അയച്ച റിപ്പോര്‍ട്ടിലാണ്​ ഇക്കാര്യം പറയുന്നത്​. ചോക്​ളേറ്റുകള്‍ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉല്‍പന്നങ്ങളും ആരോഗ്യസ്ഥിതിക്ക്​ ഗുണകരമാകുന്നതല്ല എന്നാണ്​ റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്​, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കോഫി, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്​ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചില […]