ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം : ബി.ജെ.പി സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തൃശൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍  തന്നെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് ഭാഗവത പരായണം നടത്തിയത്. തൃശൂരിലെ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണം നടന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പരായണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ ആളുകളാണ് പങ്കെടുത്തത്. ലോക് ഡൗണ്‍ നിയമം ലംഘിച്ചതിന് പോലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് ആയിരുന്നു സംഭവം […]