അനിൽ അക്കര എംഎൽഎയുടെ വീട്ടിൽ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയിൽ ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

അനിൽ അക്കര എംഎൽഎയുടെ വീട്ടിൽ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയിൽ ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

തൃശൂർ : കോൺഗ്രസ് എം.എൽ.എ അനിൽ അക്കരയുടെ തൃശൂരിലെ വീട്ടിൽ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയിൽ കണ്ടെത്തി. അനിൽ അക്കരയുടെ തൃശൂർ അടാട്ടുള്ള വീട്ടിലെ തൊഴുത്തിൽ പശുക്കൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ നിന്നാണ് പൂച്ചയുടെ തല കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തൊഴുത്തിൽ പശുക്കൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ പൂർണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാൽ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീട് പുലർച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാൾ നിൽക്കുന്ന കണ്ടെന്ന വിവരം അയൽവാസികൾ പറഞ്ഞത്. പേടിപ്പെടുത്താൻ ആസൂത്രിതമായി ചെയ്തതാണിതെന്നും എം.എൽ.എ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം പ്രദേശവാസികളിൽ ആശങ്കപടർത്തുന്നതിനായി ആസൂത്രിതമായി നടന്ന സംഭവമാണിതെന്ന് എംഎൽഎ ആരോപിച്ചു. പശുക്കൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ നിന്നാണ് പൂച്ചയുടെ തല കണ്ടെത്തിയത്. അതേസമയം എംഎൽഎയുടെ വീടിന് മുന്നിൽ അപരിചിതനായ ഒരാളെ കണ്ടതായി സമീപവാസികളിൽ ചിലർ പറഞ്ഞിരുന്നു.

സംഭവത്തിൽ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചായിരിക്കും അന്വേഷണം നടത്തുക.