രണ്ടാം കൊവിഡ് ലോക്ക് ഡൗൺ: പൊലീസിൻ്റെ പാസ് ഓൺലൈൻ വഴി മാത്രം: പാസ് വേണ്ടത് ഈ വിഭാഗങ്ങൾക്ക്

രണ്ടാം കൊവിഡ് ലോക്ക് ഡൗൺ: പൊലീസിൻ്റെ പാസ് ഓൺലൈൻ വഴി മാത്രം: പാസ് വേണ്ടത് ഈ വിഭാഗങ്ങൾക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് രണ്ടാം വരവിനെ പ്രതിരോധിക്കാൻ സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്. പൊലീസിൻ്റെ പാസ് ഉണ്ടെങ്കിൽ മാത്രമേ അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങാൻ സാധിച്ചു.

പൊലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസ്സിന്‍റെ ആവശ്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം.

പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കേണ്ടതാണ്.

അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാവുന്നതാണ്.

ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.