കാഞ്ഞിരപ്പള്ളിയിൽ കൊവിഡ് കാലത്ത് കരുതലുമായി സി.പി.എം: ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സേന ഒരുങ്ങുന്നു

കാഞ്ഞിരപ്പള്ളിയിൽ കൊവിഡ് കാലത്ത് കരുതലുമായി സി.പി.എം: ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സേന ഒരുങ്ങുന്നു

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ സി. പി. ഐ. എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സേന ഒരുങ്ങുന്നു.
8 പഞ്ചായത്തുകളിലായി 12 ലോക്കൽ കമ്മറ്റികളുടെ കീഴിൽ ആണ് സന്നദ്ധ സേനക്ക് രൂപം നൽകിയിരിക്കുന്നത്.

കൊവിഡ് രോഗികൾക്കും,ക്വാറന്റൈൻ ഇരിക്കുന്നവർക്കും അടക്കം ആവശ്യമുള്ളവരുടെ വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിനായി ഹോം ഡെലിവറി സംവിധാനം, കോവിഡ് ടാക്സി ആംബുലൻസ് സേവനം, വീടുകളിലേക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുന്നതിനുള്ള സംവിധാനം, ശവസംസ്കാരത്തിനായുള്ള സേവനങ്ങൾ തുടങ്ങി നിരവധി സഹായങ്ങളാണ് കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയിലൂടെ ഉറപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതാത് പ്രാദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ചു കൊണ്ട് സ്വയം സന്നദ്ധകരായി സി.പി.എം പ്രവർത്തകർ മാറുകയാണ്.
സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അവ കാര്യക്ഷമമായി ജനങ്ങളിൽ എത്തിക്കുന്നതിനും,
സി. എഫ്. എൽ. ടി. സി യുടെയും,ഡി. സി. സി യുടെയും പ്രവർത്തനങ്ങൾ അടക്കം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങളാണ് സന്നദ്ധ സേനയിലൂടെ നടപ്പിലാക്കി വരുന്നത്.

ഈ കൊവിഡ് കാലത്ത് ഒരു കുടുംബവും ഒരു വ്യക്തിയും ഒറ്റക്കാകില്ല എന്ന ലക്ഷ്യത്തോടെയാണ് സി. പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സേന പ്രവർത്തിക്കുന്നത്. സേനയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കണ്ട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഓരോ പ്രദേശത്തെയും പ്രതിസന്ധികളും പരാതികളും പരിശോധിച്ചു പരിഹരിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുന്നു.
ഏരിയ സെക്രട്ടറി കെ. രാജേഷ്, 9447766068വി. സജിൻ,9447121787 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.കെ ജയൻ,9447925522 ഗോപികൃഷ്ണൻ,9947591158.സോണി കെ.സി ,9048045305
പി.കെ സാബു, 9446288127 പി.കെ സണ്ണി,9446923801 പി.കെ സുധിർ,9446921324 ജി.സുജിത്ത് കുമാർ,9744344859 പി.കെ ബാലൻ,9495110809 സാബു പി.ആർ 9496800710. റജീന റഫീഖ് 9447766752 MG രാജു 8606085034
സന്നദ്ധസേന കൺവീനർമാരായ പി.കെ പ്രദീപ്, റിനോഷ് രാജേഷ്. അഭിലാഷ് ടി എ, ബിബിൻ ബി.ആർ, അനൂപ് കെ.എസ് , നിഷാദ് പി.എൻ , ഷാനവാസ് കെ എസ് , സി നു, നൗഫൽ നാസർ,ജെസ്റ്റിൻ ജോർജ്, ആശിഷ് കെ എസ് ജയൻപിള്ള, സുജിത്ത് സാബു,സജിമോൻ,സുനിൽ കുമാർ,അഭിലാഷ് ടി.എ,സാജൻ വര്‍ഗീസ് നൗഫൽ നാസർ ,അരവിന്ദ് ബാബു ,അയൂബ് ഖാന്‍ അനൂപ് കെ എസ് ,ശ്യാം കുമാർ ,ആർ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേന 24 മണിക്കൂറും പൊതു ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റടുത്തു നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നതായിരിക്കും. സേവനത്തിനും സഹായത്തിനുമായി പൊതുജനങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം :