രമയോട് പോര് തുടങ്ങി സിപിഎം; മനയത്ത് ചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്സാപ് സന്ദേശം പ്രചരിപ്പിച്ചെന്ന കേസില്‍ നിയുക്ത എംഎല്‍എ കെ.കെ.രമയ്ക്കെതിരെ പൊലീസ് കേസെടുത്തു; നിയമസഭയില്‍ ജീവിച്ചിരിക്കുന്ന ടിപിയുടെ ശബ്ദം കേള്‍ക്കാന്‍ സിപിഎമ്മിന് ത്രാണിയില്ലേ?; രമയുടെ എംഎല്‍എ സ്ഥാനം അയോഗ്യമാക്കാനുള്ള സാധ്യതകള്‍ തേടി സിപിഎം
സ്വന്തം ലേഖകന്‍
വടകര: തിരഞ്ഞെടുപ്പു കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്സാപ് സന്ദേശം പ്രചരിപ്പിച്ചെന്ന കേസില്‍ നിയുക്ത എംഎല്‍എ കെ.കെ.രമയ്ക്കെതിരെ ചോമ്പാല്‍ പൊലീസ് കേസെടുത്തു. എതിര്‍സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ചന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ ചില ഗ്രൂപ്പുകള്‍ വഴി സന്ദേശം പ്രചരിപ്പിച്ചെന്ന എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് സി.വിനോദിന്റെ പരാതി പ്രകാരമാണിത്. മുന്‍ എല്‍ജെഡി നേതാവും റൂറല്‍ ബാങ്ക് ജീവനക്കാരനുമായ കലാജിത്ത് മടപ്പള്ളി, ഒഞ്ചിയം പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന മഠത്തില്‍ സുധീര്‍, അഴിയൂര്‍ ബ്രദേഴ്സ് വാട്സാപ് ഗ്രൂപ്പ് അഡ്മിന്‍ യാസിര്‍ എന്നിവരും പ്രതികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രമയുടെ എംഎല്‍എ സ്ഥാനം അയോഗ്യമാക്കാനുള്ള സാധ്യതകളാണ് സിപിഎം തേടുന്നത്. ഈ വിഷയത്തില്‍ മനയത്ത് ചന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
വിടി ബല്‍റാം, ശബരിനാഥന്‍, കെ എം ഷാജി, അനില്‍ അക്കര തുടങ്ങിയവരോടൊപ്പം രമയും പിടി തോമസും തോല്‍ക്കുമെന്ന സിപിഎമ്മിന്റെ കണക്ക്കൂട്ടല്‍ തെറ്റി. നിയമസഭയില്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദമാകും താന്‍ ഉയര്‍ത്തുകയെന്ന് രമ പറഞ്ഞിരുന്നു.
രമയെ തോല്‍പ്പിക്കാന്‍ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കി. എന്നിട്ടും രമ ജയിച്ചു. ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നവര്‍ക്ക് രാഷ്ട്രീയ മറുപടിയായിരുന്നു വടകരയിലെ രമയുടെ ജയം.
തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനമായ ജില്ലാ ആശുപത്രിയുടെ വികസന പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ നിയുക്ത എംഎല്‍എ കെ.കെ.രമ എത്തിയിരുന്നു. ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് അവര്‍ പറഞ്ഞു.