ഇളവുകൾ വന്നാലും ബസ് യാത്രക്കാർ ബുദ്ധിമുട്ടും…! നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

ഇളവുകൾ വന്നാലും ബസ് യാത്രക്കാർ ബുദ്ധിമുട്ടും…! നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക് ഡൗണിൽ ഏപ്രിൽ ഇരുപതിന് ശേഷം സംസ്ഥാനത്ത് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇളവുകൾ വന്നാലും സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സർവീസ് നടത്തില്ല.

ലോക് ഡൗണിൽ നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ബസിൽ യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. സർവീസ് നടത്തണമെങ്കിൽ സർക്കാർ സഹായം ലഭിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ജീവനക്കാരുടെ ശമ്പളം സർക്കാർ കൊടുക്കണമെന്നും ബസ് ഉടമകൾ പറഞ്ഞു. കോട്ടയവും ഇടുക്കിയും ഉൾപ്പെടുന്ന ഗ്രീൻസോണിൽ സ്വകാര്യവാഹനങ്ങൾക്കും നഗരപ്രദേശങ്ങളിലെ ബസുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകാമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചത്.

അതേസമയം, ഓടിത്തുടങ്ങിയാൽ യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം നിർബന്ധമാക്കിയാൽ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടിവരും. ആരോഗ്യവകുപ്പ് നിഷ്‌കർഷിക്കുന്ന രീതിയിൽ അകലം പാലിക്കണമെങ്കിൽ യാത്രക്കാരുടെ എണ്ണം പകുതിയാക്കേണ്ടിയും വരും.

കെ.എസ്.ആർ.ടി.സി.യുടെ മാതൃകയിൽ മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റുകൾ സ്വകാര്യബസുകളിലില്ല എന്നതും സ്വകാര്യ ബസ് ഉടമകൾക്ക് തിരിച്ചടിയാകും. നിന്നുള്ള യാത്രയും അനുവദനീയമല്ല.

കെ.എസ്.ആർ.ടി.സി ബസുകളിൽ അകലം പാലിച്ച് രണ്ടുപേർക്ക് ഇരിക്കാനാകും.പകുതി യാത്രക്കാരായി കുറയ്ക്കുകകൂടി ചെയ്യുമ്പോൾ വരുമാനം കുത്തനെ കുറയുമെന്ന് സ്വകാര്യബസ് ഉടമകൾ പറഞ്ഞു.