ലോക് ഡൗണിൽ ആരുടെയങ്കിലും ഒ.പി ടിക്കറ്റുമായി ഇനി കറങ്ങാൻ നിൽക്കണ്ട…! രണ്ട് വർഷം തടവും പതിനായിരം രൂപം പിഴയും ഉറപ്പ്

ലോക് ഡൗണിൽ ആരുടെയങ്കിലും ഒ.പി ടിക്കറ്റുമായി ഇനി കറങ്ങാൻ നിൽക്കണ്ട…! രണ്ട് വർഷം തടവും പതിനായിരം രൂപം പിഴയും ഉറപ്പ്

സ്വന്തം ലേഖകൻ

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങി കറങ്ങി നടക്കാൻ ആരുടെയെങ്കിലും ഒ.പി ടിക്കറ്റ് ഉപയോഗിക്കാമെന്ന് കരുതണ്ട. ബന്ധുക്കളുടെ ഒ പി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടന്നാൽ പൊലീസിന്റെ പിടിവീഴും.

ഇത്തരത്തിൽ വ്യാജരേഖകൾ ഉപയോഗിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ മുന്നറിയിപ്പ് നൽകി. രണ്ടു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം കറങ്ങി നടക്കാനായി മറ്റുള്ളവരുടെ ഒ പി ടിക്കറ്റ് ഉപയോഗിക്കാതിരിക്കാൻ ഒ.പി ടിക്കറ്റിൽ ആശുപത്രിയിൽ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിന് നിർദേശം നൽകിയതായി ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

പഴയ ഒ പി ടിക്കറ്റും ബന്ധുക്കളുടെ ഒ പി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ജില്ലാ ആരോഗ്യ വകുപ്പ് കെ ജി എം ഒ എയുടെ സഹകരണത്തോടെ ആരംഭിച്ച ടെലി മെഡിസിൻ പ്ലാറ്റ്‌ഫോമായ c19care.net ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഈ സംരംഭം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 നിയന്ത്രണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റ് സേവനം പൂർണമായും സൗജന്യമാണ്.

എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ ജില്ലയിൽ പൊതുജനങ്ങൾക്ക് ടെലി മെഡിസിൻ സേവനം ലഭ്യമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ എസ് അജയകുമാർ അറിയിച്ചു. ജില്ലയിലെ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരായിരിക്കും സേവനം നൽകുക.