സംസ്ഥാനത്തെ ആശങ്കയിലാക്കി മരണം കൂടി : മലപ്പുറത്ത് വൈറസ് ബാധ ഭേദമായങ്കിലും നിരീക്ഷണത്തിലായിരുന്ന വൃദ്ധൻ മരിച്ചു

സംസ്ഥാനത്തെ ആശങ്കയിലാക്കി മരണം കൂടി : മലപ്പുറത്ത് വൈറസ് ബാധ ഭേദമായങ്കിലും നിരീക്ഷണത്തിലായിരുന്ന വൃദ്ധൻ മരിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: കൊറോണ വൈറസ് രോഗബാധ ഭേദമായെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറം കീഴാറ്റൂർ സ്വദേശി മരിച്ചു. മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടി (85) ആണ് മരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഇയാളുടെ അവസാന പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധന ഫലം കൂടി വരാനുണ്ട്. അതേസമയം, ഇദ്ദേഹത്തിന് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് രോഗം ബാധിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീരാൻകുട്ടിക്ക് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. 40 വർഷത്തോളമായി ഹൃദയസംബന്ധമായ അസുഖമുള്ളതായാണു ഡോക്ടർമാർ പറയുന്നത്.

അതേസമയം, വീരുമാൻകുട്ടിയുടെ സ്രവ പരിശോധനയുടെ ശേഷിക്കുന്ന ഫലം കൂടി ലഭിച്ചാൽ മാത്രമേ മയ്യിത്ത് ഖബറടക്കുകയുള്ളൂവെന്നും അറിയിച്ചു. കോഴിക്കോട്ടെ ലാബിൽനിന്നുള്ള ഫലം ലഭിച്ച ശേഷമേ ഖബറടക്കം നടത്തുകയുള്ളൂവെന്നാണു വിവരം.

അതേസമയം മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാൾക്ക് ഹൃദയാഘാതം സംഭവിക്കുകയും ചെയ്തിരുന്നു. ആന്തരിക അവയങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.

ഇദ്ദേഹത്തിന്റെ വിദേശത്തു നിന്നെത്തിയ മകനെയും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

രോഗം ഭേദമായെങ്കിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നതിനാൽ ഇയാളുടെ സ്രവ സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ ഫലം വന്നാൽ മാത്രമേ ശവസംസ്‌കാരം പ്രോട്ടോക്കോൾ പ്രകാരമാണോ എന്നറിയാൻ സാധിക്കുകയുള്ളൂ.