തടവുകാർ ഇനി ന്യൂജനറേഷൻ…! ജയിലിൽ പുരുഷന്മാർക്ക് ഇനി ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറും

തടവുകാർ ഇനി ന്യൂജനറേഷൻ…! ജയിലിൽ പുരുഷന്മാർക്ക് ഇനി ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറും

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്തെ ജയിലെ അന്തേവാസികൾ ഇനി മോഡേണായിരിക്കും. തടവുകാരുടെ പഴഞ്ചൻ ഡ്രസ്സായ മുണ്ട-്ഷർട്ട്, സാരി-ബ്ലൗസ് വേഷവിധാനങ്ങൾക്ക് പകരം ഇനി പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും, സ്ത്രീകൾക്ക് ചുരിദാറുമായിരിക്കും.

അന്തേവാസികളുടെ വസ്ത്രം അവരുടെ തന്നെ ജീവനെടുക്കുന്ന സാഹചര്യത്തിലാണ് ജയിൽ അധികൃതരുടെ പുതിയ നീക്കം. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് തടവുകാരുടെ വേഷത്തിൽ വ്യത്യാസം വരുത്താൻ തീരുമാനമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയതിനെത്തുടർന്ന് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം ജയിൽ ഡി.ജി.പി തന്നെയാണ് ഈ ആശയം മുന്നോട്ടുവച്ചത്.

സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നടപ്പിൽ വരുത്തുക.എന്നാൽ വസ്ത്രം കളർഫുൾ ആകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട് ജയിലിലായിരിക്കും വേഷത്തിൽ മാറ്റം ഉണ്ടാകുക. ആദ്യഘട്ടം വിജയകരമായാൽ എല്ലാ ജയിലിലേക്കും വസ്ത്രങ്ങളെത്തിക്കും.

200 പുരുഷൻമാരും 15 സ്ത്രീകളുമാണ് ജയിലിൽ ഉള്ളത്. വസ്ത്രങ്ങൾ സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.