പ്രണയിച്ച്‌ വിവാഹിതയായ മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി;.ഉത്തരവ് പാലക്കാട് സ്വദേശി നൽകിയ  ഹർജിമേൽ

പ്രണയിച്ച്‌ വിവാഹിതയായ മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി;.ഉത്തരവ് പാലക്കാട് സ്വദേശി നൽകിയ ഹർജിമേൽ

സ്വന്തം ലേഖകൻ

പാലക്കാട്: വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാറിന്റെ വിധി. അച്ഛന്‍ തനിക്ക് വിവാഹച്ചെലവിന് പണം നല്‍കിയില്ലെന്ന് കാണിച്ചാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജിക്കാരിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരര്‍ഹതയുമില്ലെന്ന് കണ്ടെത്തിയ ഇരിങ്ങാല കുടുംബകോടതി ഹര്‍ജി തള്ളുകയായിരുന്നു.പിതാവില്‍നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010 മുതല്‍ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരത കാണിക്കുകയാണെന്നും മകള്‍ പരാതിയില്‍ ആരോപിച്ചു എന്നാല്‍, നിവേദിത ഉന്നയിച്ച്‌ ആരോപണങ്ങള്‍ തെറ്റാണെന്ന് ശെല്‍വദാസ് കോടതിയെ അറിയിച്ചു. മകളെ ബി.ഡി.എസ് വരെ പഠിപ്പിച്ചു. 2013 ഡിസംബര്‍ വരെ മകള്‍ക്ക് ചെലവിന് നല്‍കി. തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകള്‍ക്ക് വിവാഹച്ചെലവ് നല്‍ക്കാന്‍ കഴിയില്ലെന്നും അതിന് അര്‍ഹതയില്ലെന്നും പിതാവ് കോടതിയില്‍ വാദിച്ചു.

തെളിവുകള്‍ പരിശോധിച്ച കോടതി പിതാവിന്റെ വാദം അംഗീകരിക്കുകയും മകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളുകയുമായിരുന്നു. പ്രണയ വിവാഹം കഴിച്ച മകള്‍ക്ക് പിതാവി നിന്നും വിവാഹച്ചെലവോ മറ്റ് ചെലവുകളോ ലഭിക്കുന്നതിന് അര്‍ഹതയില്ലെന്നും വിധിച്ച്‌ കുടുംബ കോടതി ജഡ്ദി ഡി. സുരേഷ് കുമാര്‍ ഉത്തരവിട്ടു.