ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ എറണാകുളത്ത്  തുടങ്ങും; ഉപഭോക്താക്കൾക്ക് 45 ദിവസത്തെ ഓഫറിലൂടെ വാഹനത്തോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളും സ്വന്തമാക്കാം;ചാർജിംഗ് സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസിയും ക്ഷണിച്ചിട്ടുണ്ട്.

ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ എറണാകുളത്ത് തുടങ്ങും; ഉപഭോക്താക്കൾക്ക് 45 ദിവസത്തെ ഓഫറിലൂടെ വാഹനത്തോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളും സ്വന്തമാക്കാം;ചാർജിംഗ് സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസിയും ക്ഷണിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ
ഇലക്ട്രിക് ഇരുചക്ര വാഹനമായ ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ
എറണാകുളത്ത് തുടങ്ങും.നഗരത്തിൽ ആറ് ഇടങ്ങളിൽ സ്വാപ്പിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. തികച്ചും പങ്കാളിത്ത സമീപനത്തോടെയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെയും സ്വാപ്പിംഗ് പോയിന്റുകളുടെയും പ്രവർത്തനം പുതുവത്സരത്തോടനുബന്ധിച്ച് ആരംഭിക്കും.

ഉപഭോക്താക്കൾക്ക് 45 ദിവസത്തെ ഓഫറിലൂടെ വാഹനത്തോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളും സ്വന്തമാക്കാവുന്നതാണ്.മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി വാഹനം വാങ്ങുന്നതിനൊപ്പം തന്നെ ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്ന സ്വാപ്പബിൾ ബാറ്ററി ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തി വാഹനം ചാർജ് ചെയ്യാവുന്നതാണ്.

യാത്രക്കിടയിൽ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനായി ടിഎക്‌സ് 9-ന്റെ മൊബൈൽ ഫോൺ ആപ്ലിക്കേഷനായ എനർജി ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തതിനു ശേഷം ആപ്ലിക്കേഷനിലൂടെ ലൊക്കേറ്റ് ചെയ്യാവുന്നതാണ്. ടിഎക്‌സ്9 ന്റെ സ്വന്തം പേറ്റന്റ് ടെക്‌നോളജിയാണ് സ്വാപ്പിഗിനായും ചാർജിംഗിനായും ഉപയോഗിക്കുന്നത്. ഇന്തയിലും വിദേശത്തുമായി ഒരു ലക്ഷം ചാർജിംഗ് ഫെസിലിറ്റി സെന്റേഴസ് ആണ് ടിഎക്‌സ്9 എനർജി ആപ്ലിക്കേനുമായി കണക്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമേ വാഹനം ചാർജിംഗ് സ്റ്റേഷനുകളിൽ കൊണ്ടുപോകാതെ ബാറ്ററി മാത്രം കൊണ്ടുപോയി ചാർജ് ചെയ്യുന്നതിനായി ബാറ്ററി സ്വാപ്പിഗ് സ്റ്റേഷനുകളെയും സമീപിക്കാവുന്നതാണ്. മാത്രമല്ല, ചാർജ് ചെയ്യേണ്ട ബാറ്ററി ഓൺലൈനിലൂടെ പർച്ചേസ് ചെയ്യാവുന്നതുമാണ്. ഇതിനായി ഓൺലൈനിലൂടെ പണമടയ്ക്കാനുള്ള സൗകര്യവും ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ രീതിയിലുള്ള ബാറ്ററി ചാർജിംഗ് സംവിധാനത്തിലൂടെ സുസ്ഥിര ഊർജ സംരക്ഷണമാർഗത്തിനൊപ്പം തടസമില്ലാത്ത ചാർജിംഗ് രീതിയാണ് കമ്പനി വാഗാദാനം ചെയ്യുന്നത്. മാത്രമല്ല, ഇത് രാജ്യത്തെ ഇവി വാഹനങ്ങളുടെ ത്വരിത ഗതിയിലുള്ള വളർച്ചയെ സഹായിക്കുമെന്നും ടിഎക്‌സ്9 അധികൃതർ പറയുന്നു.ചാർജിംഗ് സ്റ്റേഷന്റെ ആദ്യഘട്ടമെന്നോണം എറണാകുളം വൈറ്റിലയ്ക്ക് സമീപമുളള ചാർജിംഗ് സ്റ്റേഷൻ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം മാർച്ച് മാസത്തിനു മുൻപായി കേരളത്തിലെ എല്ലാ സിറ്റികളിലും ടിഎക്സ്9 ചാർജിംഗ് സ്റ്റേഷനുകളും സ്വാപ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കാനാണ് ടിഎക്സ്9ന്റെ തീരുമാനം.

ചാർജിംഗ് സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസി മാർച്ചിനു മുൻപായി മെയിൻ സിറ്റികളിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൊതു ജനങ്ങളിൽ നിന്നും ആപ്ലിക്കേഷൻ സ്വീകരിക്കുന്നുണ്ട്. ക്രിസ്തുമസ്- പുതുവത്സരത്തിന്റെ ഭാഗമായി 45 ദിവസത്തെ നെറ്റ്വർക്കിംഗ് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ടിഎക്സ്9 ഇലക്ട്രിക് സ്‌കൂട്ടറും അതോടൊപ്പം ചാർജിംഗ് സ്റ്റേഷന്റെ ഫ്രാഞ്ചൈസിയും സ്വന്തമാക്കാവുന്നതാണ്. ഡീലർഷിപ്പ് നെറ്റ് വർക്ക് ഉള്ള സ്ഥലങ്ങളിൽ ഡീലർഷിപ്പ് വഴിയും ഡീലർഷിപ്പ് ഇല്ലാത്ത സ്ഥസങ്ങളിൽ കമ്പനി നേരിട്ടും വാഹനങ്ങളും അതോടൊപ്പം ഫ്രാഞ്ചൈസിയും നൽകുന്നതാണ്. അതുകെണ്ടു തന്നെ ഈ സ്ഥലങ്ങളിൽ കമ്പനിയുടെ ഡയറക്ട് ടെക്‌നീഷ്യന്മാരുടെ 24 മണിക്കൂർ സേവനവും ലഭ്യമാണ്.

കൊറിയൻ ടെക്‌നോളജിയിൽ ഇന്ത്യയിൽ മാനുഫാക്ടർ ചെയ്യുന്നതാണ് ടിഎക്‌സ്9 വാഹനങ്ങൾ. ഇന്ത്യയിൽ വാഹന വിപണി രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇരു ചക്രവാഹനങ്ങളെ എങ്ങനെ റോബോർട്ടിക് വാഹനങ്ങളാക്കി മാറ്റാം എന്നതാണ് ടിഎക്‌സ്9ന്റെ ലക്ഷ്യം. 2018 മുതലാണ് ടിഎക്‌സ്9 വാഹന വിപണി രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. റോബോർട്ടിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇലക്ട്രിക് വാഹനങ്ങളുടെയും അതുവഴി സുസ്ഥിര ഊർജ സംരക്ഷണത്തിന്റെയും വലിയ സാധ്യതകളെ ഉൾക്കൊണ്ടുകൊണ്ട് ടിഎക്‌സ്9 വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇനി വാഹനം വാങ്ങിയതിനു ശേഷം വാറന്റി എക്‌സ്റ്റെന്റ് ചെയ്യുവാനുള്ള സൗകര്യവും ടിഎക്‌സ്9 ന്റെ ഉപഭോക്തക്കൾക്കുണ്ട്. ഇതോടൊപ്പം ‘ടിഎക്‌സ്9 ന്റെ ഓൺ ടീം’ സർവീസും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

Tags :