അൻപത്തിരണ്ടാം വയസിൽ വിവാഹിതയാകാൻ ഒരുങ്ങി നടി ലക്ഷ്മി ഗോപാലസ്വാമി; ജീവിതത്തിലെ നായകൻ മലയാള സിനിമയിൽ നിന്നെന്ന് സൂചന; നടൻ മുകേഷും, ലക്ഷ്മിയും സ്വകാര്യ ചാനലിൻ്റെ കോമഡി പ്രോഗ്രാമിൽ അതിഥികളായി എത്തിയതിൻ്റെ തൊട്ടുപിന്നാലെ വിവാഹിതയാകാൻ തയ്യാറെടുത്ത് നടി; വരൻ മുകേഷോ?

സിനിമാ ഡെസ്ക്

മലയാള സിനിമയില്‍ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളികള്‍ക്ക് എന്നും പ്രിയങ്കരി.

നടി എന്നതിലുപരി പല അവാര്‍ഡ് നെറ്റുകളിലും തന്റെ ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന നര്‍ത്തകി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി വെള്ളിത്തിരയിലേക്ക് കാല്‍വെയ്ക്കുന്നത്.

ആദ്യ ചിത്രത്തിന് തന്നെ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരവും പ്രിയ നടി സ്വന്തമാക്കിയിട്ടുണ്ട്.

അഭിനയ ജീവിതത്തില്‍ ലക്ഷ്മി ഗോപാലസ്വാമിക്ക് ഇത് ഇരുപതാം വര്‍ഷമാണ്. അരയന്നങ്ങളുടെ വീട്, വാമനപുരം ബസ് റൂട്ട്, കീര്‍ത്തിചക്ര, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കനക സിംഹാസനം, ബോയ് ഫ്രണ്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ലക്ഷ്മി ഗോപാലസ്വാമി നായികയായി തിളങ്ങിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സ്വദേശിയാണ് താരമെങ്കിലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി. മലയാളത്തില്‍ തന്നെ നിരവധി ആരാധകരുള്ള താരത്തിന്റെ വിവാഹത്തെപ്പറ്റിയാണ് എന്നും ആരാധകരുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് താരം ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളത്. ആദ്യ മലയാളചിത്രത്തിനു ശേഷം നിരവധി വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. അവയെല്ലാം തന്നെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലെ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

നര്‍ത്തകിയായ താരത്തിന്റെ ആ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. മൂന്ന് തമിഴ് ചിത്രങ്ങളിലും മൂന്ന് കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാര്‍ബണ്‍ എന്ന ബോളിവുഡ് ചിത്രത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

താരത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ ആളുകള്‍ ആദ്യം ശ്രദ്ധിക്കുന്നത് അത് വിവാഹത്തെ കുറിച്ചുള്ളതാണോ എന്നാണ്.

വിവാഹ – അവിവാഹ ജീവിതത്തെക്കുറിച്ചും എന്തുകൊണ്ട് വിവാഹം വേണ്ടെന്നു വെച്ചു എന്നതിനെകുറിച്ചും താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. കല്യാണം കഴിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണങ്ങള്‍.

എന്നാലിപ്പോള്‍ തന്റെ അൻപത്തിരണ്ടാം വയസ്സില്‍ താരം വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. വരന്‍ ഒരു മലയാള നടന്‍ ആണെന്നും വാര്‍ത്ത പുറത്തു വരുന്നു.

സ്വകാര്യ ചാനലിൻ്റെ കോമഡി പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം മുകേഷും, ലക്ഷ്മി ഗോപാലസ്വാമിയും അതിഥികളായി എത്തിയിരുന്നു.ഇതിന് പിന്നാലെ വിവാഹ വാർത്തകൾ വരികയും വരൻ മലയാള സിനിമാ നടനാണെന്ന വാർത്ത കൂടി പുറത്ത് വന്നതോടെ മുകേഷിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ