കല്‍ക്കരി പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ട് അമിത് ഷാ; കേന്ദ്രമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു; പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്ന് കേന്ദ്രം

സ്വന്തം ലേഖിക

ന്യൂഡെല്‍ഹി: രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച്‌ ആഭ്യന്തര മന്ത്രി അമിതി ഷാ.

കല്‍ക്കരി, ഊര്‍ജ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. എന്‍.ടി.പി.സിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്‌റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു. അതിനിടെ കേന്ദ്ര വിഹിതം കുറഞ്ഞതിനാൽ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനൗദ്യോഗിക പവര്‍ കട്ട് തുടരുകയാണ്.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page