പ്രധാന മന്ത്രി ലഡാക്കിലേക്ക്: മോദിയുടെ സന്ദർശനം മുന്നറിയിപ്പില്ലാതെ: ചൈനാ അതിർത്തിയിൽ സൈനികർക്ക് ഊർജമായി നായകൻ

പ്രധാന മന്ത്രി ലഡാക്കിലേക്ക്: മോദിയുടെ സന്ദർശനം മുന്നറിയിപ്പില്ലാതെ: ചൈനാ അതിർത്തിയിൽ സൈനികർക്ക് ഊർജമായി നായകൻ

Spread the love

സ്വന്തം ലേഖകൻ

ലഡാക്ക്: അതിര്‍ത്തിയിൽ  സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ലഡാക്ക് സന്ദർശിച്ചു. സൈനികർക്ക് ആത്മവിശ്വാസം പകരുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തു നിന്നും എത്തിയിരിക്കുന്നത്. സൈനികർക്ക് ആത്മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ലഡാക്കിൽ എത്തിയത്.

സംയുക്ത സൈനിക മേധാവിയും കര സേനമേധാവിയും പ്രധനമന്ത്രിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി  ലേയിലെത്തിയെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദർശനം  സംബന്ധിച്ച അറിയിപ്പുകളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല.  പ്രധാനമന്ത്രി ലേയില്‍ എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച്  വിവരം പുറത്തു വന്നത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികര്‍ ലേയിലെ ആശുപപത്രിയിലാണ് ചികിത്സയിലുള്ളത്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വീര സൈനികരെ
പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുകയും ചെയ്തു.

ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്,11,000 അടി ഉയരത്തിലുള്ള ഏറ്റവും കഠിനമായ ഭൂപ്രദേശമായ നിമുവിലാണ്
പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നിന്ന് എത്തിയത്. അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പമാണ് രാജ്യമെന്ന സന്ദേശമാണ് നല്‍കിയത്.

അതിരാവിലെ ലഡാക്കില്‍ എത്തിയ പ്രധാനമന്ത്രി കരസേന,വ്യോമസേന,ഐടിബിപി സൈനികരുമായി സംവദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി സേനാ വിന്യസം വിലയിരുത്തുകയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ സേനാ പിന്മാറ്റത്തിന് ചൈന തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ചൈനയുടെ സേനാ പിന്മാറ്റം
കൃത്യമായി നിരീക്ഷിക്കണം എന്ന് ഇന്ത്യ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാ തലവന്മാരുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ പ്രതിരോധമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം ആണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ പിന്നീട് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം മാറ്റിവെച്ചെന്ന് അറിയിക്കുകയും
ചെയ്തു,അപ്പോഴും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രഹസ്യമാക്കി വെയ്ക്കുകയും ചെയ്തു.

എന്തായാലും അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ചൈനയോട് വിട്ട് വീഴ്ചയില്ലാത്ത സമീപനം തന്നെയാകും ഇന്ത്യ സ്വീകരിക്കുക എന്ന വ്യക്തമായ
സന്ദേശം തന്നെയാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനത്തിലൂടെ നല്‍കിയിരിക്കുന്നത്.

അതേസമയം അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായുള്ള ചര്‍ച്ച പുരോ​ഗമിക്കുകയാണ്.