സരോജ് ഖാന്‍ അന്തരിച്ചു; മൺമറഞ്ഞത് ബോളിവുഡിന്റെ നൃത്ത ലഹരി

സരോജ് ഖാന്‍ അന്തരിച്ചു; മൺമറഞ്ഞത് ബോളിവുഡിന്റെ നൃത്ത ലഹരി

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡിലെ പ്രശ്‌സ്ത കൊറിയോഗ്രാഫറായ സരോജ് ഖാന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചയൊയിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 17 മുതല്‍ മുംബെയിലെ ഗുരു നാനാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ബോളിവുഡില്‍ മാസ്റ്റര്‍ജി എന്നറിയപ്പെടുന്ന സരോജ് ഖാന്‍ 2000ത്തിലേറെ പാട്ടുകള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. മാധുരി ദീക്ഷിത്, ശ്രീദേവി എന്നീ നടി മാര്‍ക്കുവേണ്ടി ചെയ്ത നൃത്തസംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നാം വയസ്സിലാണ് സരോജ് ഖാന്‍ ബാലതാരമായി കലാരംഗത്തെത്തുന്നത്. 1950 കളില്‍ കൊറിയോ ഗ്രാഫര്‍ ബി.സോഹന്‍ ലാലിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡിലെ എക്കാലത്തെയും മികച്ച ദൃശ്യ വിസ്മയങ്ങളായ ഹവാ ഹവാ, എക് ദോ തീന്‍, ദഖ് ദഖ് കര്‍നേ ലഗാ, ഡോലാ രേ, തുടങ്ങിയവ സരോജ് ഖാന്റെ നൃത്ത സംവിധാനത്തില്‍ പിറന്ന ഹിറ്റുകളാണ്. ദേവദാസ് എന്ന ചിത്രത്തിലെ നൃത്ത സംവിധാനത്തിന് ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.