ഒടുവിൽ കുവി തന്നെ കണ്ടെത്തി കാണാതായ കളിക്കൂട്ടുകാരിയെ ; ആരും കണ്ടുപിടിക്കാതിരുന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളർത്തുനായ
സ്വന്തം ലേഖകൻ ഇടുക്കി : രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കളിക്കൂട്ടുകാരിയെ കണ്ടെത്തിയത് കുവി എന്ന വളർത്തുനായ. പെട്ടിമുടി ദുരന്തത്തിൽ കാണാതായ തനുഷ്‌ക എന്ന രണ്ടു വയസുകാരിയുടെ മൃദേഹമാണ് കുവി എന്ന വളർത്തുനായ കണ്ടെത്തിയത്. അപകടം നടന്ന ദിവസംമ മുതൽ സ്‌നേഹിച്ച് വളർത്തിയ വീട്ടുകാരെ തേടി ദുരന്തഭൂമിയിൽ കുവി നടക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിൽ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാതിരുന്ന തന്റെ കൂട്ടുകാരിയെ കണ്ടെത്തുകയും ചെയ്തു. ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ താഴെ പുഴയ്ക്ക് കുറുകെകിടന്ന മരത്തിൽ തട്ടി ചെളിയിൽ പുതഞ്ഞനിലയിലായിരുന്നു മൃതദേഹം. രക്ഷാപ്രവർത്തകർ […]