സ്വന്തമായി വീടില്ല; വാഹനവും ആഭരണങ്ങളുമില്ല; ജീവിതപങ്കാളിയും ഇല്ല; കയ്യിലുള്ളത് വെറും ആയിരം രൂപ; ‘ഇല്ല’കളാല്‍ നിറഞ്ഞ ഒരു സത്യവാങ്മൂലം; കുമ്മനം രാജശേഖരനെപ്പോലെ മറ്റൊരു സ്ഥാനാര്‍ത്ഥിയുമില്ല
സ്വന്തം ലേഖകന്‍
കോട്ടയം: എല്ലാ മുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കിലാണ്. മിക്ക സ്ഥാനാര്‍ത്ഥികളും പത്രികാ സമര്‍പ്പണം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഇലക്ഷന്‍ കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ വാര്‍ത്തയായിരുന്നു.
ഇല്ല…ഇല്ല..ഇല്ല… എന്ന് തുടര്‍ച്ചയായി രേഖപ്പെടുത്തിയ നാമനിര്‍ദ്ദേശ പത്രിക ഒരുപക്ഷേ കുമ്മനത്തിന് മാത്രം അവകാശപ്പെട്ടതാകും. സ്വന്തമായി വീടില്ല. സ്വന്തമായി വാഹനമില്ല. ആഭരണങ്ങളും ആഡംബരങ്ങളുമില്ല. കടം കൊടുക്കാനില്ല. കടം വാങ്ങിയിട്ടുമില്ല. വായ്പയില്ല. സ്വയാര്‍ജ്ജിത ഭൂമിയില്ല. ജീവിത പങ്കാളിയില്ല. കയ്യിലുള്ളത് വെറും 1000 രൂപ. ആകെ സമ്പാദ്യം 52584 രൂപ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ വൈറലായിരിക്കുന്നത് ശ്രീ കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളുടെ കണക്കാണ്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഉള്ള സ്വത്ത് കുറച്ച് കാണിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍, ബിജെപിയുടെ നേമം സ്ഥാനാര്‍ത്ഥിയായ കുമ്മനത്തിന് സ്വത്തുക്കളേ ഇല്ല എന്നതാണ് കൗതുകമുണര്‍ത്തുന്നത്.
1980കളില്‍ നാലക്ക ശമ്പളമുണ്ടായിരുന്ന എഫ് സി ഐയിലെ ജോലിയും മാസം 3.5 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന മിസോറാം ഗവര്‍ണര്‍ പദവിയും ഉപേക്ഷിച്ചാണ് രാജഗോപാലിന്റെ പിന്‍ഗാമിയായി കുമ്മനം രാജശേഖരന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.