സ്വന്തമായി വീട് ഇല്ല, വാഹനമില്ല കടവും ബാധ്യതയുമില്ല…! ആകെയുള്ളത് വർഗീയത മാത്രം ; കുമ്മനത്തിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ
സ്വന്തം ലേഖകൻ കോഴിക്കോട്: സ്ഥാനാർത്ഥി നാമ നിർദ്ദേശ പത്രികയ്‌ക്കൊപ്പം നേമത്തെ ബിജെപി സ്ഥാനാർത്ഥി സമർപ്പിച്ച കുമ്മനത്തിന്റെ സത്യവാങ്മൂലം നിറഞ്ഞ് നിന്നത് ഇല്ലായ്മകളാണ്. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, കടമില്ല ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല. ഇങ്ങനെ പോകുന്നു കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലം. എന്നാൽ, കുമ്മനത്തിന് ഇത് ഒന്നും ഇല്ലെങ്കിലും ഉള്ളത് വർഗീയത മാത്രമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ട്രോളുകൾ. ബിജെപി ഓഫിസിലെ താമസവും ആർഎസ്എസ് മുഖപത്രത്തിലെ ഓഹരിയും ഉള്ള കുമ്മനം വർഗീയത മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് ട്രോളൻമാരുടെ പരിഹാസം. സ്വന്തമായി വീടില്ലാത്ത കുമ്മനം […]