കോട്ടയത്ത് മാറ്റത്തിന്റെ തിരയിളക്കം : കെ. അനിൽകുമാറിന്റെ ജനപ്രീതിയിൽ കോട്ടയം പിടിക്കുമെന്നുറച്ചു ഇടതു മുന്നണി
സ്വന്തം ലേഖകൻ
കോട്ടയം : ഭവന സന്ദർശനങ്ങളിലൂടെ ജനമനസുകളിലേയ്ക്കിറങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ അനിൽകുമാർ. മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി ഇടതു മുന്നണി സ്ഥാനാർത്ഥി അനിൽകുമാർ പ്രചാരണ രംഗത്ത് സജീവമായതോടെ മണ്ഡലത്തിലെ മുക്കിലും മൂലയിലും ആവേശത്തിന്റെ തിരയിളക്കം.
നദീ സംയോജന പദ്ധതിയുടെ അമരക്കാരൻ നാടിന്റെ വികാരമാണെന്നു തിരിച്ചറിയുന്ന സ്വീകരണമാണ് ഓരോ വേദിയിലും അനികുമാറിന് ലഭിക്കുന്നത്. അമ്മമാരുടെയും യുവജങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മറ്റു മുന്നണികളേക്കാൾ വള്ളപ്പാടുകൾ മുന്നിലെത്തിയ ഇടതു മുന്നണി വിജയം ഉറപ്പിച്ചു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ കുമാരനല്ലൂരിൽ നിന്നും ആരംഭിച്ച പ്രചരണം ചെമ്മനംപടി, ഗാന്ധിനഗർ, സംക്രാന്തി, ഞണ്ടുപറമ്പ്, പിച്ചകശ്ശേരിമാലി, പാറമ്പുഴ, മാമ്മൂട് പ്രദേശങ്ങളിലെ ഭവനങ്ങളിൽ സന്ദർശനം നടത്തിയ ശേഷം. വടവാതൂരിലെ മരണവീടും സന്ദർശിച്ചു തുടർന്ന് പ്രവർത്തകർക്കൊപ്പം പൂത്തേട്ട് കവല, പാറമ്പുഴ മാമ്മൂട് ഭാഗങ്ങളിലെ ഭവന സന്ദർശനം പൂർത്തിയാക്കിയ ശേഷം അസംപ്‌ഷൻ ഹാളിൽ നടന്ന അഭിഭാഷക സുഹൃത്ത് സംഗമത്തിൽ പങ്കെടുത്തു. കൊല്ലകൊമ്പു കോളനിയിലെയും പാറേപ്പറമ്പിലേയും കുടുംബ സംഗമങ്ങളിൽ ഊഷ്മള സ്വീകരണമേറ്റുവാങ്ങി.
ജാതി-മത വിഘടനവാദി ശക്‌തികൾക്ക് ബദലായി കൂടിയാണ് മതേതരത്വത്തിന്റെ ആശയാടിത്തറയിൽ വിശ്വസിക്കുന്ന അഡ്വ.കെ അനിൽകുമാർ എന്ന സമരപാതയിലെ ആവേശത്തിനെ തന്നെ ഇടതുമുന്നണി കോട്ടയത്ത് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. യുവജങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.
വേമ്പനാട്ടു കായൽ നവീകരണത്തിനായി നൂറ്റിയേഴു കോടി രൂപയാണ് അനിൽകുമാറിന്റെ ശ്രമഫലമായി സർക്കാർ ബജറ്റിൽ അനുവദിച്ചത്. കോട്ടയം മണ്ഡലത്തിൽ പുതുതായി ആരംഭിച്ച വിനോദ വിശ്ശ്രമകേന്ദ്രങ്ങൾക്ക് പിന്നിലെ ചാലക ശക്തിയായ അനിൽകുമാറിനെ ഏറെ പ്രതീക്ഷകളോടെയാണ് കോട്ടയത്തെ യുവജനങ്ങൾ നെഞ്ചേറ്റിയിരിക്കുന്നതു.
വികസന കാര്യങ്ങളിൽ ദീർഘ വീക്ഷണമുള്ള അനിൽകുമാർ തുടർഭരണമുറപ്പിച്ച ഇടതു സർക്കാരിലൂടെ കോട്ടയത്ത് സമഗ്രമായ വികസന മുന്നേറ്റം കാഴ്ചവെക്കുമെന്ന കാര്യത്തിന് എതിരഭിപ്രായമില്ല