മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന 72 അതിഥി തൊഴിലാളികൾക്ക് കോവിഡ്; കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു; മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റിയ ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും

മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന 72 അതിഥി തൊഴിലാളികൾക്ക് കോവിഡ്; കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു; മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റിയ ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും

Spread the love

സ്വന്തം ലേഖകൻ

ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികൾക്ക് കോവിഡ്. 100ൽ അധികം തൊഴിലാളികൾ ഉള്ളതിൽ 72 പേർക്കാണ് കോവിഡ് സ്ഥിതികരിച്ചത്. ഇവരെ മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റി.

രോഗം വന്നവർ, സമ്പർക്കത്തിലേർപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തരം തിരിച്ച്, പ്രാഥമിക കൃത്യനിർവ്വഹണത്തിനും ചികിത്സയ്ക്കും സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് അതിരമ്പുഴ പ്രാഥമികാ ചികിത്സാ കേന്ദ്ര മേധാവി ഡോ.റോസിലിൻ ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗ സ്ഥിരീകരണത്തിന് ശേഷം കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു.തുടർന്ന് ശനിയാഴ്ച (ഇന്നലെ) ഹെൽത്ത് ഇൻസ്പെക്ടർ കെ.സി അനൂപ് കുമാറിൻ്റെ നേതൃത്വത്തിൽ, മെഡിക്കൽ കോളജ് പരിസരം അണുവിമുക്തമാക്കി.

ശേഷിക്കുന്നവരേയും നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
ആറ് മാസം മുമ്പാണ്,സർജറി ബ്ലോക്കിനായുള്ള കെട്ടിട നിർമ്മാണത്തിന് പശ്ചിമ ബംഗാൾ സ്വദേശികളെ കരാറുകാരൻ കൊണ്ടുവന്നത്.