ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി ; കേരളത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു; പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം; രൂക്ഷ വിമർശനവുമായി ജൂനിയർ ഡോക്ടർമാർ..!!

സ്വന്തം ലേഖകൻ കോട്ടയം : വന്ദന കൊലക്കേസിനെ തുടർന്ന് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകൾ പാഴ് വാക്കായെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ. ഡോക്ടർമാർക്ക് നേരെയുള്ല അതിക്രമങ്ങൾ തുടർച്ചയാകുകയാണ്. ഡോക്ടർമാർക്ക് മതിയായ സുരക്ഷ, ഡോക്ടർമാരെ സഹായിക്കാൻ ജീവനക്കാർ, രോഗിയുടെ കൂടെ ബന്ധുക്കൾ അല്ലെങ്കിൽ സഹായി ഉണ്ടാകണം എന്നീവ തീരുമാനമായെങ്കിലും നടപ്പായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ല. രാത്രി കാലങ്ങളിൽ ഒറ്റയ്ക്കാണ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതെന്നും ഇവർ പറയുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല..!! ഒന്നിനും രണ്ടിനും പോകാനാകാതെ നെട്ടോട്ടമോടി രോഗികളും കൂട്ടിരിപ്പുകാരും..!! അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു..! കുലുക്കമില്ലാതെ ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേരിനു പോലും ഒരു തുള്ളി വെള്ളമില്ല.ഇന്ന് രാവിലെ ചെയ്യേണ്ടിയിരുന്ന അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാവാതെ നെട്ടോട്ടമോടുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. വെള്ളമില്ലാതായിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. ഇന്നലെ രാത്രി മുതലാണ് കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങിയത് . 2500ലധികം കിടപ്പ് രോഗികളും, 4000ത്തോളം കൂട്ടിരിപ്പുകാരും, ഒപിയിൽ ചികിത്സ തേടിയെത്തുന്നവരും ജീവനക്കാരും അടക്കം 15000 ത്തോളം ആളുകളാണ് വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. കുളിക്കാനോ കുടിക്കാനോ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനോ […]

മരണത്തിലും 7 പേര്‍ക്ക് പുതു ജീവന്‍ പകര്‍‌ന്ന് കൈലാസ്; മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം..! അഭിമാനനേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്..!! ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി. ഇതുൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിൽ നാല് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് വിജയിച്ചത്. […]

ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുന്നു; മറുവശത്ത് സൂംബ ഡാൻസുമായി ജീവനക്കാർ ആറാടുന്നു…! കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ കൂത്താട്ടം…!ഗുരുതരമായി പൊള്ളലേറ്റ രോഗികൾ കിടക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലും ഗൈനക്കോളജി വാർഡിലുമാണ് ജീവനക്കാർ ഈ തോന്ന്യവാസം നടത്തുന്നത്..! കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ

സ്വന്തം ലേഖകൻ കോട്ടയം: ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുമ്പോൾ മറുവശത്ത് സൂംബ ഡാൻസുമായി ആറാടുകയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ജീവനക്കാർ. ഏറ്റവും തിരക്കുപിടിച്ചതും സുരക്ഷിത മേഖലയുമായി ഗൈനക്കോളജി വാർഡിലും ഗുരുതരമായി പൊള്ളലേറ്റ രോഗികൾ കിടക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലുമാണ് ജീവനക്കാർ ഈ കൂത്ത് നടത്തുന്നത്. രോഗികൾ വേദനയാൽ പുളയുമ്പോൾ ഓടിയെത്തേണ്ട ജീവനക്കാർ എന്നാൽ മതിമറന്ന് ആറാടുകയാണ്. ഐസിയു പരിസരത്തും ഗൈനക്കോളജി വാർഡിനു മുൻപിലുമെല്ലാം ഡാൻസ് കളിച്ചു വൈറൽ ആകാനാണ് ജീവനക്കാർ ശ്രമിക്കുന്നത്. പല ജീവനക്കാരും ജോലിക്കിടയിൽ മുങ്ങുന്നതും പതിവാണ്. മുങ്ങുന്നവർ […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആശുപത്രിയിൽ കോവിഡിനെതിരെ ചികിത്സ തേടിയിരിക്കുന്നത് എണ്ണം ഏഴായി. ഇതിൽ നാല് പേർ അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ മുകളിൽ കോവിഡ് വാർഡിലും മൂന്നുപേർ ഗൈനക്കോളജി വിഭാഗത്തിലും ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് മുൻപായി നടത്തുന്ന പരിശോധനയിലും കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുണ്ട്. എന്നാൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ […]

കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്ന നടപടികളുടെ ഫോട്ടോയെടുക്കലിന് അമിത ചാർജ് ; വാർത്തയെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് ഫോട്ടോയെടുക്കുന്നതിന് വൻ തുക വാങ്ങുന്നതായുള്ള വാർത്തകളെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട് . ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ ഫോട്ടോ എടുക്കുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർ ആരേയും നിയോഗിച്ചിട്ടില്ലെന്നും അനധികൃതമായി ആരെങ്കിലും പണം വാങ്ങിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിലടക്കം എല്ലായിടത്തും പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പ് മൃതദേഹത്തിൽ പരിശോധന നടത്തുമ്പോൾ ഫോട്ടോയെടുക്കണം. ഈ ഫോട്ടോകൾ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ആവശ്യമായി വരും […]

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..! ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിന് ഈടാക്കുന്നത് 4000 രൂപ…! പ്രതിദിനമെടുക്കുന്നത് പത്തിലധികം മൃതദേഹങ്ങളുടെ ഫോട്ടോ; തട്ടുന്നത് ആയിരങ്ങൾ..! തീവട്ടിക്കൊള്ളയിൽ ബലിയാടാകുന്നതാകട്ടെ മരിച്ചയാളിന്റെ ബന്ധുക്കളും പൊതുപ്രവർത്തകരും; കൊള്ളപ്പിരിവിന് നേരെ കണ്ണടച്ച് ആശുപത്രി അധികാരികൾ..! തേർഡ് ഐ ന്യൂസ് അന്വേഷണം !

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ള. ആത്മഹത്യയും കൊലപാതകവുമടക്കം പൊലീസിന് സംശയമുള്ള ദുരൂഹമരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനാണ് നാലായിരം രൂപ ഫോട്ടോഗ്രാഫർ ഈടാക്കുന്നത്. മുൻപ് 1000 രൂപയായിരുന്നിടത്തു നിന്നാണ് ഒറ്റയടിക്ക് 4000 രൂപയായത്. എത്രയും പെട്ടന്ന് പോസ്റ്റ്മോർട്ടം നടപടികൾ തീർത്ത് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കേണ്ടതിനാൽ മരിച്ചയാളിന്റെ ബന്ധുക്കളോ, പൊതുപ്രവർത്തകരോ, പൊലീസോ പരാതി പറയാറില്ല. കേവലം നാലോ അഞ്ചോ ഫോട്ടോ എടുത്ത് നൽകുന്നതിനാണ് ഇവർ ഈ കൊള്ള നടത്തുന്നത് ദിനം പ്രതി പത്തോളം മൃതദേഹങ്ങളുടെ […]

“എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.! കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യാനെത്തിച്ച മൃതദേഹത്തോട് അനാദരവ് കാണിച്ച് പോലീസ് സർജൻ; പതിനൊന്നരയ്ക്ക് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഞ്ച് മണിക്കൂർ നിലത്ത് കിടത്തി; മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ നിത്യ സംഭവം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം ചെയ്യാനെത്തിച്ച മൃതദേഹത്തോട് പൊലീസ് സർജൻ അനാദരവ് കാണിച്ചതായി പരാതി. ചങ്ങാനേശ്ശേരി കുറിച്ചി ഔട്ട്‌ പോസ്റ്റിൽ താമസിക്കുന്ന പൊന്നപ്പൻ ആചാരിയുടെ മൃതദേഹത്തോടാണ് പോലീസ് സർജൻ അനാദരവ് കാണിച്ചത് . കോട്ടയം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോക്ടർ ലിസാ ജോണിനെതിരെയാണ് ആരോഗ്യമന്ത്രിക്ക് പൊന്നപ്പന്റെ ബന്ധുക്കൾ പരാതി നല്കിയത്. പൊന്നപ്പൻ ആചാരി ഈ മാസം രണ്ടിനാണ് മരണപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് ചിങ്ങവനം പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ […]

കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരും വലയുന്നു..! പൊടിപാറ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തുന്ന കൂട്ടിരിപ്പുകാരുടെ നടുവൊടിച്ച് ജീവനക്കാർ…! രക്തസാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള രണ്ടു കൗണ്ടറുകളിൽ പ്രവർത്തിക്കുന്നത് ഒരു കൗണ്ടർ മാത്രം..! ക്യൂ നിന്ന് വലയുന്ന ജനങ്ങളെ നോക്കി ജീവനക്കാർ രസിക്കുന്നു

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് പൊടിപാറ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ വലയുന്നു. പുലർച്ചെ സമയത്ത് സാധാരണയായി ഉള്ള തിരക്ക് നിയന്ത്രിക്കുന്നതിന് ജീവനക്കാർ തയ്യാറാകുന്നില്ലന്നാണ് ജനങ്ങൾ പറയുന്നത്. രക്തസാമ്പിളുകൾ സ്വീകരിക്കുന്നതിന് രണ്ട് കൗണ്ടറുകളും പണമടയ്ക്കുന്നതിന് രണ്ട് കൗണ്ടറുകളുമാണ് ഇവിടെ ഉള്ളത്. എന്നാൽ രക്ത സാബിൾ സ്വീകരിക്കാൻ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. എല്ലാ കൗണ്ടറുകളും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാർ ലാബിന്റെ ഉള്ളിൽ ഉണ്ടെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. രോഗികൾക്ക് പ്രഭാത ഭക്ഷണം പോലും കൃത്യസമയത്ത് വാങ്ങി നൽകാൻ […]

“അമ്മയ്ക്ക് പ്രസവ വേദന മകൾക്ക് വീണ വായന “എന്ന് കേട്ടിട്ടേയുള്ളൂ… കാണണമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചെല്ലണം; മെഡിക്കൽ കോളേജിൽ ജീവനക്കാർക്ക് തുണി മാറാൻ പോലും സ്ഥലമില്ലാത്തപ്പോൾ സൂംബ ഡാൻസ് പഠിപ്പിക്കാൻ ഒരു നില തന്നെ വിട്ടു കൊടുത്ത് അധികാരികൾ; ഗൈനക്കോളജി വാർഡിനു സമീപം നടക്കുന്ന അനധികൃത ഇടപാട് വല്ലതും ആരോഗ്യമന്ത്രി അറിയുന്നുണ്ടോ ?

സ്വന്തം ലേഖകൻ കോട്ടയം : ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുമ്പോൾ മറുവശത്ത് സൂംബ ഡാൻസുമായി ജീവനക്കാർ ആറാടുകയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വാർഡും പരിസരവും ഏറ്റവും തിരക്കുപിടിച്ചതും സുരക്ഷിത മേഖലയുമാണ്. ഗൈനക്കോളജി വാർഡിന് സമീപ അധികാരികളുടെ മൂക്കിൻ തുമ്പിലാണ് സുംബാ ഡാൻസെന്ന പേരിൽ ഈ തോന്ന്യവാസം നടക്കുന്നത്. പല ജീവനക്കാരും അനധികൃതമായി ജോലിക്കിടയിൽ മുങ്ങുന്നതും പതിവാണ്. മുങ്ങുന്നവർ പൊങ്ങുന്നത് സുംബയിലാണെന്ന് മാത്രം . സ്ഥലപരിമിതി മൂലം വീർപ്പ് മുട്ടുന്ന കോട്ടയം മെഡിക്കൽ കോളേജിലാണ് സ്വകാര്യ വ്യക്തിക്ക് പണം ഉണ്ടാക്കാൻ യാതൊരു മാനദണ്ഡവുമില്ലാതെ […]