‘വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗജന്യം കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല’..! യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കെഎസ് യു പ്രക്ഷോഭത്തിലേക്ക്; വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണമെന്ന് സ്വകാര്യ ബസ് ഉടമകളും ; ഇല്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ സമരം…!

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വിദ്യാർത്ഥികൾക്കുള്ള കെഎസ്ആർടിസിയുടെ യാത്രാ സൗജന്യം
വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായാ കെ എസ് യു രംഗത്ത്. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു.

ഇളവ് കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. ആവശ്യമെങ്കിൽ 18 വയസു വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമെ യാത്രാ സൗജന്യം നൽകൂ.

ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു.