വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലി തർക്കം; കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ചേർന്ന കെഎസ് യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ വാക്കേറ്റവും കയ്യാകളിയും. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് യുവിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് കെപിസിസി ഓഫീസിൽ ചേർന്നത്. വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് […]

വിവാഹം കഴിഞ്ഞവർ കമ്മിറ്റിയിൽ വേണ്ട..! കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ രാജി‍വെച്ചു..! കൂടുതൽ പേർ രാജിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുനഃസംഘടന തർക്കത്തെ തുടർന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതർ രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വിശാഖ് പത്തിയൂർ, അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്. കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനാണ് അനന്ത നാരായണൻ. വിവാഹം കഴിഞ്ഞവർ ഭാരവാഹികളായി വേണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് രാജിക്ക് കാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. സംഘടന തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്ന കെഎസ്‌യുവില്‍ ഇത്തവണ നാമനിര്‍ദേശത്തിലൂടെയാണ് കമ്മിറ്റി നിലവില്‍ വന്നത്. വിവാഹം കഴിഞ്ഞവര്‍ കമ്മിറ്റിയില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന നേതൃത്വത്തിനെതിരായ തന്റെ വിയോജിപ്പും […]

ധീരജ് വധക്കേസ് പ്രതികൾ കെഎസ്‌യു ഭാരവാഹികൾ..! കേസിലെ നാലാം പ്രതി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ; അഞ്ചാം പ്രതി സംസ്ഥാന ജനറൽ സെക്രട്ടറി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം:എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കെഎസ്‌യു ഭാരവാഹികളായി നിയമിച്ചു. കേസിൽ നാലാം പ്രതിയായ നിധിൻ ലൂക്കോസാണ് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. ഇതോടൊപ്പം ധീരജ് വധക്കേസിലെ അഞ്ചാം പ്രതി ജിതിൻ ഉപ്പുമാക്കലിനെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായും കെഎസ്‌യു നിയമിച്ചു. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ സംസ്ഥാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും മാറി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി ഇന്നാണ് പുനസംഘടിപ്പിച്ചത്. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ കമ്മിറ്റിയിലുള്ളത്. ഈ 30 ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് […]

തൃശ്ശൂര്‍ ലോ കോളേജിൽ കെഎസ്‍യു – എസ്‌എഫ്‌ഐ സംഘർഷം; എട്ട് പേര്‍ക്ക് പരിക്ക്; കൊടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയിൽ കലാശിച്ചത്

സ്വന്തം ലേഖകൻ തൃശ്ശൂര്‍: തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെ തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലും കെഎസ്‍യു – എസ്‌എഫ്‌ഐ സംഘര്‍ഷം. അക്രമത്തിൽ നാല് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നാല് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഇവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസിലെ കെഎസ്‍യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത് എന്നാണ് കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരുടെ ആരോപണം. തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് കെഎസ്‍യു കൊടികള്‍ തൃശ്ശൂര്‍ ലോ കോളേജിലും നശിപ്പിക്കപ്പെട്ടതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ കെഎസ്‍യു […]

‘വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗജന്യം കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല’..! യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കെഎസ് യു പ്രക്ഷോഭത്തിലേക്ക്; വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണമെന്ന് സ്വകാര്യ ബസ് ഉടമകളും ; ഇല്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ സമരം…!

സ്വന്തം ലേഖകൻ തിരുവനന്തപുരം : വിദ്യാർത്ഥികൾക്കുള്ള കെഎസ്ആർടിസിയുടെ യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായാ കെ എസ് യു രംഗത്ത്. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ഇളവ് കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു. ഇതിനിടെ വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. ആവശ്യമെങ്കിൽ 18 വയസു വരെയുള്ള വിദ്യാർത്ഥികൾക്ക് […]

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ശരത് ലാൽ-കൃപേഷ് രക്തസാക്ഷി അനുസ്മരണം നടന്നു

സ്വന്തം ലേഖകൻ പാലാ : കെ.എസ്.യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ സാബു മുഖ്യ പ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയത്തിനു തടയിടേണ്ടത് യുവാക്കളും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹവുമാണെന്നു അനീഷ് അഭിപ്രായപ്പെട്ടു. യൂണിറ്റ് അംഗങ്ങളായ അമിൻ നജീബ്, ജിബിൻ ജെയിംസ്, അശ്വിൻ ബി, കെവിൻ സിജി, ദേവപ്രസാദ് എന്നിവർ പങ്കെടുത്തു.

വ്യാജപേരിൽ കോവിഡ് പരിശോധന : കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വ്യാജ പേരും മേൽവിലാസവും നൽകി കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെതിരെ പൊലീസ് കേസെടുത്തു. എന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലിന്റെ പരാതിയെ തുടർന്നാണ് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പരിശോധനാ രജിസ്ട്രറിൽ പേര് മാറ്റിയതിനാൽ ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രജിസ്റ്ററിൽ കെ.എം അഭി എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇതിന് അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവർത്തകനെതിരെയും കേസുണ്ടാകും. പരിശോധനക്ക് സ്വന്തം പേരും ഫോൺ നമ്പരും അഭിജിത്ത് നൽകിയില്ല. പരിശോധനയക്ക് പിന്നാലെ […]

കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

സ്വന്തം ലേഖകൻ പാലാ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലെ യൂത്ത് കോഡിനേറ്റർമാരുടെ നേത്യതത്തിൽ കോവിഡ് 19 വൈറസ് തടയുവാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പാലാ ടൗണിൽ സാനിറ്റെഡർ, മാസ്‌ക്, ഹാൻഡ് വാഷ് സോപ്പു ഉപയോഗിച്ചും കൈകൾ കഴുകുന്നതിന് സൗകര്യംമൊരുക്കി. ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ ഉൾപ്പെടയുള്ളവർ സൗകര്യം പ്രയോജനപ്പെടുത്തി. യൂത്ത് കോഡിനേറ്റർമാരായ ബിബിൻ രാജ്, ടോണി ജോസഫ്, ലിൻസ് ജോസഫ്, സ്‌നേഹ പ്രകാശ് കേരള വോളന്റി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങൾ ശ്രീജിത്ത് കെ.എസ്, റെണൾഡ് തുടങ്ങിയവർ നേതൃത്വം നല്കി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും നിയമവും അനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് ഗവർണർ പറഞ്ഞു. അതേസമയം ചാൻസലർ എന്ന നിലയിൽ സർവകലശാലകളുടെ സ്വയംഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ സുരക്ഷയ്ക്കായി സ്റ്റൈഫന്റ് ലഭിക്കാത്തതിന് ഗവർണർക്ക് നിവേദനം നൽകാനെത്തിയ ദളിത് ഗവേഷണ വിദ്യാർത്ഥിനിയെ ഗവർണർ എത്തും മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

ബിജെപി ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുന്നു : ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്

  സ്വന്തം ലേഖകൻ പുതുപ്പള്ളി: കേന്ദ്ര സർക്കാർ ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുകയാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു.കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണയും പ്രതിഷേധപ്രകടനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് അശ്വിൻ അധ്യക്ഷത വഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പറും മുൻ കെ.എസ്. യു തൃശൂർ ജില്ലാ കമ്മിറ്റി അധ്യക്ഷനുമായ ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി. ജ്യോതി വിജയകുമാർ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജില്ലാ സെക്രട്ടറിമാരായ സച്ചിൻ […]