കോട്ടയം ജില്ലയിൽ നാലു വാർഡുകളിൽ ഇന്ന്  ഉപതിരഞ്ഞെടുപ്പ് ; എൽ.ഡി.എഫിന് നിർണ്ണായകം

കോട്ടയം ജില്ലയിൽ നാലു വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് ; എൽ.ഡി.എഫിന് നിർണ്ണായകം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാലു വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട്, പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം, വെള്ളിയനൂർ പഞ്ചായത്തിലെ പൂവക്കുളം, കടപ്പാമറ്റം പഞ്ചായത്തിലെ വയല എന്നിവടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

23 വാർഡുകൾ ഉള്ള എരുമേലി പഞ്ചായത്തിൽ എൽ.ഡി.എഫ് 11,യു.ഡി.എഫ് 12 എന്നതാണ് കക്ഷി നില, ഒരംഗം രാജിവെച്ചതോടെ യു.ഡി.എഫ് 11 പേരായി. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് അംഗത്തിൻ്റെ വോട്ട് അസാധുവായതിനാൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫ് കരസ്ഥമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് യുഡിഎഫ് വീണ്ടും അവിശ്വാസം കൊണ്ടുവന്നെങ്കിലും ഒരു യു.ഡി.എഫ് അംഗം എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെ പ്രസിഡൻറ് പദത്തിനൊപ്പം, വൈസ് പ്രസിഡൻ്റ് പദവും എൽഡിഎഫ് കരസ്ഥമാക്കി. നിലവിൽ എൽഡിഎഫി ന് ഭരണം നിലനിറുത്തണമെങ്കിൽ വാർഡിൽ വിജയം അനിവാര്യമാണ്.