കോട്ടയം കെ. എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം ; കെ. എസ്.ആർ.ടി.സി ബസിനുള്ളിൽ കയറിയ അക്രമികൾ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു: ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ 

കോട്ടയം കെ. എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം ; കെ. എസ്.ആർ.ടി.സി ബസിനുള്ളിൽ കയറിയ അക്രമികൾ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു: ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കെ. എസ്.ആർ.ടി.സി  ബസ് സ്റ്റാൻഡിൽ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞ് നിർത്തി യാത്രക്കാർക്ക് നേരെ അക്രമി സംഘത്തിന്റെ കുരുമുളക് സ്‌പ്രെ പ്രയോഗം. സാരമായി പരിക്കേറ്റ യാത്രക്കാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറിച്ചി സ്വദേശിയായ സന്തോഷിനെയാണ് കണ്ണിലും മൂക്കിലും അസ്വസ്ഥതയും പുകച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് നാലേകാലോടെ കോട്ടയം കെ.എസ്.ആർ.ടി.സി  ബസ് സ്റ്റാൻഡിലാണ്  സംഭവം. ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങി  വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം സ്റ്റാൻഡിനുള്ളിൽ നിൽക്കുകയായിരുന്ന  മൂന്ന് യുവാക്കൾ ബസിന്റെ പിന്നിലെ  ഡോറിന് സമീപം കൈകൊണ്ട് തട്ടി ശബ്ദമുണ്ടാക്കി. ഇതോടെ ഡ്രൈവർ ബസ്  നിർത്തി. ബസിന്റെ മദ്ധ്യഭാഗത്തെ ജനാലയ്ക്ക്  സമീപമെത്തിയ യുവാക്കൾ ബസ് കുമളിയ്ക്കാണോ എന്ന് ചോദിച്ചു.

എന്നാൽ ഈ സീറ്റിലിരുന്ന യാത്രക്കാരൻ ബസ് ചങ്ങനാശ്ശേരിയ്ക്കാണെന്ന് മറുപടി നൽകി. ഇതിനിടെ ഈ യാത്രക്കാരൻ അസഭ്യം പറഞ്ഞതായി ആരോപിച്ച് യുവാക്കളും യാത്രക്കാരനും  തമ്മിൽ വാഗ്വാദം  ഉണ്ടായി. ബസിന്റെ മുന്നിലെ വാതിലിലൂടെ ഉള്ളിൽ  പ്രവേശിച്ച യുവാക്കൾ യാത്രക്കാരനുമായി ഏറ്റുമുട്ടി. തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് യുവാക്കളെ ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് ഇറക്കി വിട്ടു.

പുറത്തേയ്ക്കിറങ്ങിയ യുവാക്കളിൽ ഒരാൾ പോക്കറ്റിൽ കരുതിയിരുന്ന കുരുമുളക് സ്‌പ്രെ ജനാലയ്ക്ക് സമീപമെത്തി ഉള്ളിലേക്ക് പ്രയോഗിക്കുകയായിരുന്നു. മുഖത്ത് കുരുമുളക് സ്‌പ്രെ ഏറ്റ യാത്രക്കാരനെ ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ആക്രമണത്തിന് ശേഷം യുവാക്കളുടെ സംഘം ബസ് സ്റ്റാൻഡിന്റെ മതിൽ ചാടി തീയറ്റർ റോഡിലൂടെ രക്ഷപെട്ടു. കുരുമുളക് സ്‌പ്രെ പ്രയോഗത്തെ തുടർന്ന് ബസിനുള്ളിൽ ഉണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേതുടർന്ന് ബസിന്റെ യാത്ര റദ്ദ് ചെയ്തു.

സംഭവമറിഞ്ഞ് വെസ്റ്റ് എസ്. ഐ റ്റി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമികൾ മദ്യലഹരിലായിരുന്നുവെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.