പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി ; കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി ; കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം  ലേഖകൻ

കോഴിക്കോട്:  സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ  അമ്മ പൊലീസ് അറസ്സിൽ . കോഴിക്കോട് എട്ടേനാൽ-വളയനംകണ്ടി റോഡില്‍ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് തിരിപ്പൂർ സ്വദേശിനിയായ ധനലക്ഷ്മിയാണ്  മകനായ റിഷിധിനെ  വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നത്.

വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് ധനലക്ഷ്മി കുഞ്ഞിനെ എറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് യുവതി വെളിപ്പെടുത്തിയത്. പര്‍ദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച്‌ അബോധാവസ്ഥയിലാക്കി സ്വര്‍ണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച്‌ പറഞ്ഞത്.

എന്നാൽ നാട്ടുകാരിലൊരാള്‍ കിണറിലിറങ്ങി കുഞ്ഞിനെ എടുക്കാന്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് നരിക്കുനിയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.ഒ. വര്‍ഗീസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാ വിഭാഗത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കുന്നത്. ശേഷം കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ചുമാസത്തോളമായി ഭര്‍ത്താവ് പ്രവീണും ഭര്‍തൃപിതാവും മാതാവുമൊത്ത് യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്നു. നിലത്ത് കല്ലുവിരിക്കുന്ന ജോലിയുള്ള പ്രവീണും കൂലിപ്പണിക്കു പോകുന്ന പ്രവീണിന്റെ അച്ഛനും അമ്മയും സംഭവസമയം ജോലിക്കു പോയതായിരുന്നു. ഓടിട്ട വീടും വീട്ടുമുറ്റത്തു തന്നെ കിണറും വീടിന് ഗേറ്റും ഉണ്ട്. സമീപത്ത് വീടുകളുണ്ടെങ്കിലും പുറമേ നിന്ന് പെട്ടെന്ന് നോക്കിയാല്‍ കാണുകയുമില്ല.
സംഭവസമയത്ത് ധനലക്ഷ്മിയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ധനലക്ഷ്മിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു.

കാക്കൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ. ബോസിന്റെ നേതൃത്വത്തില്‍ പോലീസ് ചേളന്നൂര്‍ എട്ടേനാലിലെ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ധനലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കും. ലീഡിങ്‌ ഫയര്‍മാന്‍ ഗണേശന്‍, വിനോദ് കുമാര്‍, നിപിന്‍ദാസ്, വിജീഷ്, നൗഫല്‍, അബ്ദുള്‍ നാസര്‍, രാമചന്ദ്രന്‍, അനില്‍കുമാര്‍, പ്രകാശന്‍ തുടങ്ങിയവരാണ് കുട്ടിയെ പുറത്തെടുക്കുന്നതിന് നേതൃത്വം നല്‍കിയത്‌.