തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എം.ബി രാജേഷിന് കോവിഡ്; അടുത്തിടപഴകിയവര്‍ മുൻകരുതൽ എടുക്കണമെന്ന് എം. ബി രാജേഷ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എം.ബി രാജേഷിന് കോവിഡ്; അടുത്തിടപഴകിയവര്‍ മുൻകരുതൽ എടുക്കണമെന്ന് എം. ബി രാജേഷ്

സ്വന്തം ലേഖകൻ

പാലക്കാട്: സംസ്ഥാനത്ത് തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചാരണത്തിനിടെ സി പി എം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. കോവിസ്‌ സ്ഥിരീകരിച്ച വിവരം എം.ബി രാജേഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

രോഗം സ്ഥീരികരിച്ചതോടെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സി പി എമ്മിന്റെ പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിച്ചിരുന്ന രാജേഷിന് സ്ഥിരീകരിച്ചത് പാര്‍ട്ടിയേയും ആശങ്കയിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ കോവിഡ് പോസിറ്റീവായി. പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Tags :