കോവിഡ് 19 : ലോകരാഷ്ട്രങ്ങളിൽ ആശങ്കയിലാഴ്ത്തി ദിനംപ്രതി മരണസംഖ്യ വർദ്ധിക്കുന്നു: മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു : 14 ലക്ഷത്തിലധികം പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

കോവിഡ് 19 : ലോകരാഷ്ട്രങ്ങളിൽ ആശങ്കയിലാഴ്ത്തി ദിനംപ്രതി മരണസംഖ്യ വർദ്ധിക്കുന്നു: മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു : 14 ലക്ഷത്തിലധികം പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കോവിഡ് 19 ലോകരാഷ്ട്രങ്ങളിൽ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ദിനംപ്രതി മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്.

 

ആഗോളതലത്തിൽ കൊറോണ ബാധിച്ചുള്ള മരണം 82,000 മുകളിലായി. മരണസംഖ്യ 82,019 ആയി. 24 മണിക്കൂറിനിടെ ലോകത്താകമാനമായി കൊറോണ ബാധിച്ച് മരിച്ചത് 4800 ലേറെ പേരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പതിനാല് ലക്ഷത്തിലധികം പേർക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 14,30,516 ആയി. യൂറോപ്പിലാണ് കൊറോണ അതിഭീകരമായി പടർന്നു പിടിക്കുന്നത്.

 

യൂറോപ്പിൽ മരണം അരലക്ഷം കടന്നു. ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, സ്‌പെയിൻ, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് നിലവിൽ കൊറോണ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഫ്രാൻസിൽ 11 ലക്ഷത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

ബ്രിട്ടനിൽ കഴിഞ്ഞദിവസം 786 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൊത്തം മരണസംഖ്യ ആറായിരം കടന്നു. നാലായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരികരിച്ചു. മൊത്തം രോഗികളുടെ എണ്ണം അമ്പത്തയ്യായിരം കടന്നു.

 

ഇറ്റലിയിൽ 604 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 17127 ലധികം ജീവനുകളാണ് കൊറോണ അപഹരിച്ചത്. സ്‌പെയിനിൽ 550 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. മൊത്തം മരണസംഖ്യ 14,045 പിന്നിട്ടു.

 

അതേസമയം, അമേരിക്കയിലേയും സ്ഥിതി ഗുരുതരമാണ്. അമേരിക്കയിൽ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാൽ ലക്ഷം കടന്നു.