വയനാട്ടിൽ സഹായമെത്തിച്ച് സ്മൃതി ഇറാനി അമേഠിയിൽ സഹായമെത്തിച്ച് രാഹുൽ ഗാന്ധി

വയനാട്ടിൽ സഹായമെത്തിച്ച് സ്മൃതി ഇറാനി അമേഠിയിൽ സഹായമെത്തിച്ച് രാഹുൽ ഗാന്ധി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയിൽ ഉൾപ്പെട്ട കരുവാരക്കുണ്ടിൽ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

 

 

സ്മൃതി പ്രതിനിധാനം ചെയ്യുന്ന അമേഠിയിലേക്ക് രാഹുൽ സാനിറ്റൈസറുകളും സോപ്പും മാസ്‌കുകളും മറ്റും എത്തിച്ചതിനു പിന്നാലെയാണ് യാദൃച്ഛികമെങ്കിലും ഈ നടപടി. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ അമേഠി സ്വദേശികളുൾപ്പെടെയുള്ള ഇതര സംസ്ഥാനത്തൊഴിലാളികൾ കുടുങ്ങി കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവർ നാട്ടിലുള്ള ചിലരെ, തങ്ങൾ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചു. തുടർന്നാണ് നടപടി.