ലോകാരോഗ്യ ദിനത്തിൽ വീടുകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ്

ലോകാരോഗ്യ ദിനത്തിൽ വീടുകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ    

കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ ലോകം ഒറ്റക്കെട്ടായി നിൽക്കുന്ന ലോകാരോഗ്യ ദിനത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി യൂത്ത് കോൺഗ്രസ്. കൊറോണ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടമായാണ് യൂത്ത് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി വീടുകൾ ശുചിയാക്കാൻ രംഗത്തിറങ്ങിയത്.

 

ചോഴിക്കാട് ഞാമക്കാട്ട് കടവ് ഭാഗത്തെ 100-ൽ പരം വീടുകൾ അണുവിമുക്തമാക്കിയാണ് യൂത്ത് കോൺഗ്രസ് രണ്ടാം ഘട്ട പരിപാടികൾക്കു തുടക്കം കുറിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോണി ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ് മാടപ്പാട്ട് , ലിബിൻ ഐസക്ക്, നിഷാന്ത് ജേക്കബ്, ബിബിൻ രാജു, രാജേഷ് സോപാനം, മുത്തു കൃഷ്ണൻ , രാകേഷ്,സനൽ, കണ്ണൻ, ജിജി മൂലംകുളം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.