സഹോദര സ്ഥാപനമായ എം.ആർ.എഫിൽ   ഇരുന്നൂറിലധികം പേർക്ക് കൊവിഡ് ബാധിച്ചത് മനോരമ അറിഞ്ഞില്ല: ജീവനക്കാർക്ക് കൊവിഡ് ബാധിച്ച് ജോസ്കോ ജുവലറിയും ലുലുമാളും അടച്ചിട്ടതും, ഭാരത് ആശുപത്രി കൊവിഡ് കണക്കുകൾ മറച്ചതും മനോരമ ആരോടും പറഞ്ഞില്ല: നാല് പൊലീസുകാർക്ക് കൊവിഡ് ബാധിച്ചപ്പോൾ കാർട്ടൂൺ വരച്ച് ആർത്തുല്ലസിച്ച് മനോരമയുടെ ആക്രോശം..! പൊലീസുകാരെ അപമാനിച്ച മനോരമയ്ക്കെതിരെ പ്രതിഷേധം ശക്തം

സഹോദര സ്ഥാപനമായ എം.ആർ.എഫിൽ ഇരുന്നൂറിലധികം പേർക്ക് കൊവിഡ് ബാധിച്ചത് മനോരമ അറിഞ്ഞില്ല: ജീവനക്കാർക്ക് കൊവിഡ് ബാധിച്ച് ജോസ്കോ ജുവലറിയും ലുലുമാളും അടച്ചിട്ടതും, ഭാരത് ആശുപത്രി കൊവിഡ് കണക്കുകൾ മറച്ചതും മനോരമ ആരോടും പറഞ്ഞില്ല: നാല് പൊലീസുകാർക്ക് കൊവിഡ് ബാധിച്ചപ്പോൾ കാർട്ടൂൺ വരച്ച് ആർത്തുല്ലസിച്ച് മനോരമയുടെ ആക്രോശം..! പൊലീസുകാരെ അപമാനിച്ച മനോരമയ്ക്കെതിരെ പ്രതിഷേധം ശക്തം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മനോരമയുടെ സഹോദര സ്ഥാപനം ആയ എം.ആർ.എഫിൽ  ഇരുനൂറോളം ആളുകൾക്ക് കൊവിഡ് ബാധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മനോരമ അറിഞ്ഞില്ല. കോടികളുടെ പരസ്യം നൽകുന്ന ജോസ്കോ ജൂവലറിയും ,ലുലുമാളും ജീവനക്കാർക്ക് കൊവിഡ് ബാധിച്ച് ദിവസങ്ങളോളം അടച്ചിട്ടിട്ടും മനോരമ മിണ്ടിയില്ല. തിരുനക്കരയിലെ ഭാരത് ആശുപത്രിയിൽ ഡോക്ടർക്ക് ആടക്കം കൊവിഡ് ബാധിച്ചത് ജില്ലാ ഭരണകൂടത്തിന് ‘ഏതോ ഒരു ആശുപത്രി’ ആയപ്പോഴും മനോരമ മൗന വൃതത്തിലായിരുന്നു.

എന്നാൽ, മലപ്പുറത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് കൊവിഡ് ബാധിച്ച വാർത്ത മലയാള മനോരമ ‘ആഘോഷിച്ച’ രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ പ്രധാന ചർച്ച. നാലു പൊലീസുകാർക്ക് കൊവിഡ് ബാധിച്ച വാർത്ത പൊലീസുകാരെ അപമാനിക്കുന്ന രീതിയിൽ കാർട്ടൂൺ വരച്ചാണ് മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നട്ടെല്ല് വളച്ച് നിൽക്കുന്ന പൊലീസുകാരനെ ആക്രമിക്കാൻ ഓടിയെത്തുന്ന കൊവിഡ് രോഗാണുക്കളെ ആണ് ഇവിടെ കാർട്ടൂണിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് സിവിൽ പൊലീസ് ഓഫിസർമാർ , ഒരു ഗ്രേഡ് എസ്.ഐ , ഒരു എ.എസ്.ഐ എന്നിവർക്കാണ് സ്റ്റേഷനിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ 42 പേർക്കും സ്റ്റേഷനിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ബാക്കി എട്ട് പേർക്ക് മാത്രമാണ് സ്റ്റേഷനിൽ പരിശോധന നടത്താനുള്ളത്.

പീഡനക്കേസിൽ പിടിയിലായ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്റ്റേഷൻ പൂർണമായും കൊവിഡിൻ്റെ പിടിയിലായത്. എസ്.ഐയും സിഐയും സ്വീപ്പറും കാൻ്റീൻ നടത്തിപ്പ് കാരനും അടക്കം കൊവിഡ് ബാധിതരായി. തുടർന്നാണ് നിരന്തരം കൊവിഡ് ബാധ പടർന്നു പിടിച്ചത്. സഹപ്രവർത്തകർ കൊവിഡിൻ്റെ പിടിയിലായ ആശങ്ക നില നിൽക്കെയാണ് ഇപ്പോൾ പൊലീസുകാരെ പൂർണമായും മാനസികമായി തകർക്കുന്ന കാർട്ടൂണും പ്രതികരണവുമായി മനോരമ എത്തിയത്.

ഇതിനെതിരെ പൊലീസ് സേനയിൽ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം പൊലീസുകാർ കടുത്ത വിമർശനം ആണ് ഉയർത്തുന്നത്. മനോരമ മാനേജ്മെൻ്റ് വിഷയത്തിൽ മാപ്പ് പറയണം എന്നാണ് ആവശ്യം.