മകളുടെ വിവാഹ സൽക്കാരച്ചടങ്ങിൽ നിന്നും കൊവിഡ് ബാധിച്ചു; രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു; മരിച്ചത് മുണ്ടക്കയത്തെ വ്യാപാരി കാസിം

മകളുടെ വിവാഹ സൽക്കാരച്ചടങ്ങിൽ നിന്നും കൊവിഡ് ബാധിച്ചു; രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു; മരിച്ചത് മുണ്ടക്കയത്തെ വ്യാപാരി കാസിം

സ്വന്തം ലേഖകൻ

കോട്ടയം: മകളുടെ വിവാഹ സൽക്കാര വേദിയിലെ സമ്പർക്കത്തിൽ നിന്നും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മുണ്ടക്കയത്തെ പച്ചക്കറി വ്യാപാരി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദേഹത്തിൻ്റെ മരണം സംഭവിച്ചത്.

മുണ്ടക്കയം വരിക്കാനി സ്വദേശി പി.ഇ. കാസി(പച്ചക്കറി കാസിം കുട്ടി)മാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. മകളുടെ വിവാഹ സൽക്കാര ചടങ്ങിലെ സമ്പർക്കം മൂലം ഒന്നരയാഴ്ച മുൻപാണ് ഇദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ഒന്നര ആഴ്ചയായി കാഞ്ഞിരപ്പള്ളി കപ്പാട് കോവിഡ് പ്രൈമറി ട്രീറ്റ്മെൻ്റ് സെൻ്ററിൽ ചികിത്സയിലായിരുന്നു ഇദേഹം. ഗുരുതരമായ ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

ശ്വാസതടസം അതിരൂക്ഷമായതിനെ തുടർന്നു വെൻ്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കോവിഡ് പരിശോധനക്കു ശേഷം മൃതദേഹം വിട്ടു നൽകും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കും.