കൊറോണ തോറ്റോടി , പിന്നയല്ലേ കൊലക്കേസ്..! കൊറോണയെ തോൽപ്പിച്ച കോട്ടയത്തെ പൊലീസ് പ്രതിയെ പിടികൂടിയത് മണിക്കൂറുകൾ ഏണ്ണിത്തീർത്ത്; അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കൊറോണ തോറ്റോടി , പിന്നയല്ലേ കൊലക്കേസ്..! കൊറോണയെ തോൽപ്പിച്ച കോട്ടയത്തെ പൊലീസ് പ്രതിയെ പിടികൂടിയത് മണിക്കൂറുകൾ ഏണ്ണിത്തീർത്ത്; അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Spread the love

ഏ കെ ശ്രീകുമാർ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിലിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിയെ മിന്നൽ വേഗത്തിൽ പിടികൂടിയ പൊലീസിന് മറ്റൊരു തിളക്കമായ കേസ് കൂടി. കൊറോണയെ രണ്ടു തവണ തോൽപ്പിച്ചോടിച്ച കോട്ടയത്ത് കുറ്റവാളികൾക്കും രക്ഷയില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ജില്ലാ പൊലീസ്. ജൂൺ ഒന്നിനു രാവിലെ പത്തു മണിയോടെ കൊലപാതകം നടത്തിയ ശേഷം രക്ഷപെട്ട പ്രതിയെ, ജൂൺ മൂന്നിനു രാവിലെ പത്തു മണിയ്ക്കുള്ളിൽ തന്നെ പൊലീസ് വലയിലാക്കി.

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണ സംഘത്തെ അനുമോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ പ്രതി രക്ഷപെട്ട സംഭവത്തിൽ ആകെയുണ്ടായിരുന്നത് തികച്ചും അവ്യക്തമായ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങൾ തലനാരിഴ കീറി പരിശോധിച്ചാണ് പൊലീസ് സംഘം പ്രതിയിലേയ്ക്കു എത്തിയത്.

സംഭവം നടന്ന സമയത്ത് നിരവധി ആളുകളാണ് ഈ സമയത്ത് വളരെ ജനസാന്ദ്രതയുള്ള താഴത്തങ്ങാടി പ്രദേശത്തുകൂടി കടന്നു പോയത്. ഇവരിൽ ഓരോരുത്തരെയും കണ്ടെത്തി, പരിശോധിച്ച് ഇവരിൽ നിന്നും പ്രതിയെ കണ്ടെത്തുക എന്ന ഏറെ ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു.

താഴത്തങ്ങാടി മുതൽ ആലപ്പുഴ വരെയുള്ള ലക്ഷക്കണക്കിന് ഫോൺ കോളുകളാണ് അന്വേഷണസംഘം രണ്ടു ദിവസം കൊണ്ട് പരിശോധിച്ചത്. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കുറ്റാന്വേഷണത്തിൽ കൃത്യവും നിർണ്ണായകവുമായ ഇടപെടലാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ നേതൃത്വവും മേൽനോട്ടവുമാണ് കേസിൽ നിർണ്ണായകമായി മാറിയത്.

ജില്ലയെ ഭരിക്കുന്ന സംസ്ഥാനത്തെ മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥർ മുമ്പിൽ ഏത് പ്രതിയും മുട്ടു മടങ്ങുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യാതൊരു തെളിവുമില്ലാതെ മൂന്ന് ജില്ലകളിലായി നടന്ന എടിഎം റോബറി, പാറമ്പുഴ കൂട്ട കൊലക്കേസ്, കോട്ടയം മെഡിക്കൽ കോളേജിൽ ലോട്ടറി വിൽപ്പനക്കാരിയെ ചുട്ടുകരിച്ചു കൊന്നത്, തിരുനക്കരയിൽ മൊബൈൽ ഷോപ്പിൽ നിന്നും യാതൊരു തെളിവുമില്ലാതെ 15 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്, വിവാദമായ കെവിൻ വധക്കേസ് ഇങ്ങനെ നിരവധി കേസുകളിലാണ് പ്രതികളെ പിടികൂടി കോട്ടയം ജില്ലയിലെ മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥർ കഴിവ് തെളിയിച്ചത്. സംസ്ഥാനത്തെ മികച്ച സൈബർ വിഭാഗവും ഇവിടെയാണ്.

എടിഎം കൊള്ളക്കാരെ ഹരിയാനയിൽ കൊള്ളക്കാരുടെ ഗ്രാമത്തിൽ പോയി അതിസാഹസികമായി അറസ്റ്റ് ചെയ്യുന്നതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥ സംഘവും ജില്ലയിലായിരുന്നു. കൊറോണ നേരിടാൻ ആദ്യമായി ജിയോ ഫെൻസിങ് സംവിധാനം കൊണ്ടുവന്നതും കോട്ടയം ജില്ലയിലായിരുന്നു.

ജില്ലാ പോലീസ് മേധാവി ജയ് ദേവ്, അഡീഷണൽ എസ്പി നസീം, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി , കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, വെസ്റ്റ് എസ് എച്ച് ഒ എം ജെ അരുൺ  കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെകടർ ബാബു സെബാസ്റ്റ്യൻ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത്, എസ്.ഐ മാരായ ടി.എസ് റെനീഷ്, ടി.ശ്രീജിത്ത്, ഷിബുക്കുട്ടൻ, അജിത്ത്, ഐ സജികുമാർ, റിജു, എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, ശ്യാം എസ് നായർ, കോട്ടയം സൈബർ സെല്ലിലെ മനോജ് കുമാർ, ജോർജ്, രാജേഷ്, ശ്രാവൺ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.