അയ്മനത്ത് റോഡരികിൽ കഞ്ചാവ് ചെടി..! ചെടി വളർത്തിയത് ഗുണ്ടാ സംഘമെന്ന് സംശയം: മൂന്ന് കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു

അയ്മനത്ത് റോഡരികിൽ കഞ്ചാവ് ചെടി..! ചെടി വളർത്തിയത് ഗുണ്ടാ സംഘമെന്ന് സംശയം: മൂന്ന് കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: അയ്മനത്ത് റോഡരികിൽ വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. 120 സെൻ്റിമീറ്റർ, 116 സെൻ്റീമീറ്റർ ,49 സെൻ്റീമീറ്റർ വീതം നീളമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായ അയ്മനം പ്രദേശത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ദുരൂഹമായി തുടരുന്നു. കഞ്ചാവ് – ഗുണ്ടാ മാഫിയ സംഘം നടത്തിയ ആക്രമണത്തിൽ നേരത്തെ ഇവിടെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അടക്കം പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കഞ്ചാവ് ചെടി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച 5.45 ന് അയ്മനം വില്ലേജിൽ അയ്മനം കരയിൽ മൂന്നു മൂല വാദ്ധ്യേ മേക്കരി റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടത്. റോഡ് സൈഡിൽ പൊതു സ്ഥലത്ത് വളർന്ന് വന്ന നിലയിൽ 3 കഞ്ചാവ് ചെടിക ഉണ് കണ്ടെത്തിയത്.

കഞ്ചാവ് വളർത്തിയത് ആരാണ് എന്ന് കണ്ടെത്തിയിട്ടില്ല.റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹനൻ നായർ എസ് , പ്രിവന്റീവ് ഓഫീസർ കൃഷ്ണകുമാർ എ , സിവിൽ എക്സൈസ് ഓഫീസർ നിഫിജേക്കബ് ,മോഹൻദാസ് എം എം ,അനൂപ് വിജയൻ എക്സൈസ് ഡ്രൈവർ അനസ് സി.കെ എന്നിവർ പങ്കെടുത്തു.