സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആറു വയസുകാരി മരിച്ചു; മരിച്ചത് കൊല്ലം സ്വദേശിനി

തേർഡ് ഐ ബ്യൂറോ

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആറു വയസുകാരി മരിച്ചു. കൊല്ലം സ്വദേശിയായ കുട്ടിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് തട്ടുപുരയ്ക്കൽ ‘കിഴക്കതിൽ നവാസ്-ഷെറീന ദമ്ബതികളുടെ മകൾ ആയിഷ (6) യാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ മാസം 18 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായ കുട്ടി ഇന്ന് ഉച്ചയ്ക്കുശേഷമാണ് മരിച്ചത്. കുട്ടിയുടെ മരണത്തോടെ ഉറ്റബന്ധുക്കളെയെല്ലാം ക്വറൻറീനിലാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകൾ ആദ്യമായി ഇന്ന് 3000 കടന്നിരുന്നു.