വീണ്ടും കൊവിഡ് കാല പീഡനം: ക്വാറന്റയിനിൽ ഇരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി; പത്തനംതിട്ടയ്ക്കു പിന്നാലെ തിരുവനന്തപുരത്തു നിന്നും പരാതി

വീണ്ടും കൊവിഡ് കാല പീഡനം: ക്വാറന്റയിനിൽ ഇരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി; പത്തനംതിട്ടയ്ക്കു പിന്നാലെ തിരുവനന്തപുരത്തു നിന്നും പരാതി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ കൊണ്ടു പോയി പീഡിപ്പിച്ചതിന്റെ അലയൊലികൾ മാറും മുൻപ്, സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗിയായ വീട്ടമ്മയ്ക്കു പീഡനം. ക്വാറന്റയിനിൽ ഇരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് പരാതി.

തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയാണ് ഈ മാസം മൂന്നിന് പീഡനത്തിന് ഇരയായതെന്ന് പരാതിയിൽ പറയുന്നത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കൽ ആരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ജോലിയുടെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം പാങ്ങോടുളള ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം യുവതി വെളളറടയിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതാണ് വെളളറ പൊലീസിൽ പരാതി നൽകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. യുവതിയുടെ മൊഴി എടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്താനുളള ഒരുക്കത്തിലാണ്. ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് സംസ്ഥാനത്ത് മറ്റൊരു സംഭവം കൂടി നടന്നിരിക്കുന്നത്.